കേടാ­യ മീ­റ്റ­റു­കള്‍ മാ­റ്റി­യില്ല, വൈ­ദ്യു­തി ബോര്‍­ഡ് മൂ­ന്ന് മാ­സം­കൂ­ടി ന­ഷ്ടം സ­ഹിക്കണം

 


കേടാ­യ മീ­റ്റ­റു­കള്‍ മാ­റ്റി­യില്ല, വൈ­ദ്യു­തി ബോര്‍­ഡ് മൂ­ന്ന് മാ­സം­കൂ­ടി ന­ഷ്ടം സ­ഹിക്കണം
ക­ണ്ണൂര്‍: കേടാ­യ മീ­റ്റ­റു­കള്‍ മാ­റ്റി സ്ഥാ­പി­ക്കാ­നു­ള്ള ന­ടപ­ടി എ­ങ്ങു­മെ­ത്താത്ത­ത് വൈ­ദ്യുതി ബോര്‍­ഡി­നെ പ്ര­തി­സ­ന്ധി­യി­ലേ­ക്ക് ത­ള്ളി­വി­ടുന്നു. മീറ്ററുകള്‍ മാറ്റാന്‍ വൈദ്യുതി ബോര്‍ഡ് നടപടി തുടങ്ങിയെങ്കിലും വരുമാന നഷ്ടം മൂന്നുമാസം കൂടിയെങ്കിലും തുടരും. കൃത്യസമയത്ത് തീരുമാനമെടുത്തിരുന്നെങ്കില്‍ നഷ്ടം ഗണ്യമായി കുറയ്ക്കാമായിരു­ന്നു.

അടുത്തമാസം മുതല്‍ കേടായ മീറ്ററുകള്‍ മാറ്റിത്തുടങ്ങുമെങ്കിലും ഇത് പൂര്‍ത്തിയാകാന്‍ മൂന്നുമാസമെങ്കിലും വേണ്ടിവരും. അതായത് നിലവിലെ കണക്ഷനുകളുടെ 20 ശതമാനവും ശരിയായ നിരക്ക് നല്‍കുന്നതില്‍ നിന്ന് രക്ഷപ്പെടുന്നു. അതുവരെയുള്ള വരുമാന നഷ്ടത്തിന്റെ ഭാരവും ഉ­പഭോ­ക്­താക്കളുടെ ചുമലില്‍ത്തന്നെ വ­രും.

കു­ത്ത­ഴി­ഞ്ഞ് കി­ട­ക്കു­ന്ന സം­വി­ധാ­ന­ങ്ങള്‍ ബോര്‍­ഡി­നെ ന­ഷ്ട­ത്തി­ലാ­ക്കു­മ്പോ­ഴാ­ണ് വീ­ണ്ടും വൈ­ദ്യു­തി ചാര്‍­ജ് വര്‍­ദ്ധ­ന­വു­മാ­യി സര്‍­ക്കാര്‍ ജ­നങ്ങ­ളെ പി­ഴി­യാന്‍ ഇ­റ­ങ്ങു­ന്നത്.

Keywords:  Kannur, Electricity, KSEB, Kerala, Action freezes on meter change in KSEB, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia