Notice | നടന്നത് നേതാക്കളെ അപായപ്പെടുത്താനുള്ള ശ്രമം, മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ശെയ്ഖ് ദര്‍വേശ് സാഹബിനും എതിരെ നടപടി സ്വീകരിക്കണം; കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ചിനിടെയുണ്ടായ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി നിയമസഭ സ്പീകര്‍ക്ക് അവകാശലംഘന നോടിസ് നല്‍കി എപി അനില്‍ കുമാര്‍

 


തിരുവനന്തപുരം: (KVARTHA) കഴിഞ്ഞദിവസം കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ചിനിടെയുണ്ടായ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി നിയമസഭ സ്പീകര്‍ക്ക് അവകാശലംഘന നോടിസ് നല്‍കി എപി അനില്‍ കുമാര്‍. നേതാക്കളെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ശെയ്ഖ് ദര്‍വേശ് സാഹബിനും എതിരെ നടപടി സ്വീകരിക്കണമെന്നും നോടിസില്‍ ചൂണ്ടിക്കാട്ടുന്നു.

Notice | നടന്നത് നേതാക്കളെ അപായപ്പെടുത്താനുള്ള ശ്രമം, മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ശെയ്ഖ് ദര്‍വേശ് സാഹബിനും എതിരെ നടപടി സ്വീകരിക്കണം; കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ചിനിടെയുണ്ടായ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടി നിയമസഭ സ്പീകര്‍ക്ക് അവകാശലംഘന നോടിസ് നല്‍കി എപി അനില്‍ കുമാര്‍
പൊലീസ് നടത്തിയത് നരഹത്യ ശ്രമമാണ്. ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിക്കുന്നതിന് മുമ്പ് പൊലീസ് മാനുവല്‍ പ്രകാരമുള്ള മുന്നറിയിപ്പും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടിയുമുണ്ട്. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ല. വധശ്രമത്തിന് സമാനമായ ഗുരുതര ആക്രമണമാണ് പൊലീസില്‍ നിന്ന് ഉണ്ടായത്. ഇത് നിയമസഭ സമാജികരുടെ അവകാശങ്ങളുടെ ലംഘനവും അവരോടുള്ള അവഹേളനവുമാണെന്നും നോടിസില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ വധിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ഈ നടപടിക്ക് കാരണം മുഖ്യമന്ത്രിയും ഡി ജി പിയുമാണെന്ന് നോടിസില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസ് നടപടിക്കെതിരെ ലോക്സഭ സ്പീകര്‍ക്കും പ്രിവിലേജ് കമിറ്റിക്കും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി ശനിയാഴ്ച തന്നെ പരാതി നല്‍കിയിരുന്നു. ഡി ജി പി ഓഫീസിലേക്ക് നടന്ന കെ പി സി സി മാര്‍ചിനെതിരെ നിയമങ്ങളും ചട്ടങ്ങളും മാനനദണ്ഡങ്ങളും പാടേ ലംഘിച്ചു കൊണ്ട് താന്‍ ഉള്‍പെടെയുള്ള സഹ എം പിമാര്‍ക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പൊലീസ് നടപടിയും ടിയര്‍ ഗ്യാസ്, ഗ്രനേഡ്, ജലപീരങ്കി പ്രയോഗവും അന്വേഷിക്കണമെന്നാണ് സുധാകരന്റെ പരാതിയില്‍ പറയുന്നത്.

ജനപ്രതിനിധിയെന്ന പരിഗണന പോലും പൊലീസ് നല്‍കിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് താനുള്‍പെടെയുള്ള എംപിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരേയുള്ള പൊലീസ് നടപടി. മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്. പൊലീസിന്റെ ഗ്രനേഡ്, ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ തനിക്ക് ശ്വാസതടസം ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

മനുഷ്യാവകാശങ്ങളുടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങളുടെയും നഗ്‌നമായ ലംഘനം കൂടിയാണിത്. സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികള്‍ക്കെതിരായ പൊലീസ് നടപടി സംസ്ഥാനത്തെ ക്രമസമാധാന തകര്‍ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് ലോക്സഭ സ്പീകര്‍ക്ക് നല്‍കിയ പരാതിയില്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു.

Keywords:  Action should be taken against Chief Minister Pinarayi Vijayan and DGP Sheikh Darvesh Sahab; AP Anil Kumar served notice of violation of rights to Speaker of the Legislative Assembly, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Action, Politics, Complaint, Notics, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia