കെ സുധാകരന്‍ എംപിയുടെ ഇടപെടല്‍: ഇറാനില്‍ നിന്നും മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടിയായി

 



കണ്ണൂര്‍: (www.kvartha.com 12.05.2020) ഇറാനില്‍ കുടുങ്ങിയ 1,050ലേറെ മത്സ്യത്തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുമെന്ന് ഇറാനിലെ ഇന്ത്യന്‍ സ്ഥാപനപതി ഗദ്ദാം ധര്‍മേന്ദ്ര കെ സുധാകരന്‍ എംപിയെ രേഖാമൂലം അറിയിച്ചു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ തിരികേ നാട്ടിലെത്തിക്കുന്നതിനും അടിയന്തരസഹായം നല്‍കുന്നതിനും പ്രധാനമന്ത്രിയോടും വിദേശകാര്യമന്ത്രിയോടും ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതിയോടും നേരത്തെ കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടിരുന്നു.

കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗംപേരും മലയാളികളും തമിഴ്നാട് സ്വദേശികളുമാണ്. രണ്ടു മാസമായി ജോലി നഷ്ടപ്പെട്ട ഇവരില്‍ പലരും കൃത്യമായ താമസസൗകര്യം പോലുമില്ലാത്തവരാണ്. പലരും ബോട്ടുകളിലാണ് താമസിച്ചുവരുന്നത്. ഇവര്‍ക്ക് ഭക്ഷണവും അവശ്യമരുന്നുകളും ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ കെ സുധാകരന്‍ എംപി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കെ സുധാകരന്‍ എംപിയുടെ ഇടപെടല്‍: ഇറാനില്‍ നിന്നും മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നടപടിയായി

കഴിഞ്ഞദിവസം ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതി ഗദ്ദാം ധര്‍മേന്ദ്ര മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സഹായം എത്തിക്കുമെന്നും തിരികെ നാട്ടില്‍ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും കെ സുധാകരനെ അറിയിച്ചിരുന്നു. ഇവരുടെ രേഖകള്‍ ശേഖരിക്കുന്നത് അവസാനഘട്ടത്തിലാണെന്നും സ്ഥാനപതി അറിയിച്ചു.

Keywords:  Kannur, News, Kerala, MP, Fishermen, Central Government, Iran, K Sudhakaran, Job, Action to bring fishermen back home from Iran
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia