സി പി എം പ്രവര്‍ത്തകന്റെ സ്ഥലത്ത് കൊടികുത്തി, സഖാക്കള്‍ക്ക് അമളി പിണഞ്ഞു
Dec 5, 2012, 18:52 IST
മാരാരിക്കുളം: സി.പി.എം പ്രവര്‍ത്തകന്റെ സ്ഥലത്ത് കൊടികുത്തി സഖാക്കള്‍ക്ക് അബദ്ധം പറ്റി. പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കുടുക്കാന്‍ സര്‍വോദയപുരം മാലിന്യപ്ലാന്റിനുസമീപമൂള്ള ഇയാളുടെ നിലം നികത്തിയ ഭൂമിയിലാണ് സി.പി.എം നേതാക്കള്‍ കൊടികുത്തിയത്.
സി.പി.എമ്മിന്റെ നീക്കം മുന്‍ കൂട്ടി മനസിലാക്കിയ കോണ്‍ഗ്രസ് നേതാവ് നേരത്തെതന്നെ ഭൂമി സി പി എം പ്രവര്‍ത്തകന് വിറ്റിരുന്നു. ഇതുമൂലം വെട്ടിലായത് ഭൂമിവില്പന നടത്തിയതറിയാതെ കൊടിനാട്ടിയ സി.പി.എം നേതൃത്വമായിരുന്നു. പാര്‍ട്ടി പ്രത്യേകയോഗം ചേര്‍ന്നാണ് നിലം നികത്തിയ ഭൂമിയില്‍ കൊടികുത്താന്‍ തീരുമാനിച്ചത്.
10 മാസം മുന്‍പ് കോണ്‍ഗ്രസ് നേതാവ് വാങ്ങിയ ഭൂമിയില്‍ മാസങ്ങള്‍ക്കു മുന്‍പ് ഡി വൈ എഫ് ഐ കൊടിനാട്ടിയിരുന്നു. 10 സെന്റ് പാടത്തില്‍ അഞ്ച് സെന്റ് നേരത്തെ നികത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് വാങ്ങിയശേഷം ബാക്കി പാടവും നികത്തി. അതേ സമയം തനിക്കെതിരെയുള്ള നീക്കം നേരത്തെ മനസ്സിലാക്കിയ കോണ്‍ഗ്രസ് നേതാവ് ഈ ഭൂമി ഒരു മാസം മുന്‍പ് പൂങ്കാവിലുള്ള സി.പി.എം പ്രവത്തകന് വിറ്റിരുന്നു. എന്നാല്‍ ഈ വിവരം സി.പി.എം നേതൃത്വം അറിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് നേതാവിന്റെ ഭൂമിയാണെന്നു കരുതുയാണ് കൊടികുത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമ രംഗപ്രവേശം ചെയ്തതോടെയാണ് തങ്ങള്‍ക്ക് പറ്റിയ അമളി സഖാക്കള്‍ക്ക് മനസ്സിലായത്. സി.പി.എം കലവൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പത്തോളം പേര്‍ കൊടികുത്താന്‍ എത്തിയിരുന്നു.
Keywords: Mararikulam, Congress, Secratary, Plant, Near, Propetry, Morning, Kerala vartha, Malayalam News, Malayalam Vartha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.