Support | 'നടിമാർക്കും തുല്യ നീതി വേണം', ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണക്കുന്നുവെന്ന് നടൻ ആസിഫലി

 
actor asif ali supports hema committee reports call for jus
actor asif ali supports hema committee reports call for jus

Photo: Arranged

'റിപ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കുറച്ചു ഭാഗങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ'

കണ്ണൂർ: (KVARTHA) ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പീഡിപ്പിക്കപ്പെട്ടവരെന്നു പറയുന്നവർക്ക് തൻ്റെ എല്ലാ പിൻതുണയുമുണ്ടാകുമെന്ന് ചലച്ചിത്ര നടൻ ആസിഫലി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റിപ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കുറച്ചു ഭാഗങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളു. വിശദമായ വിവരങ്ങൾ മനസിലാക്കിയതിനു ശേഷം പ്രതികരിക്കുമെന്നും ആസിഫലി പറഞ്ഞു. 

മലയാള സിനിമയിൽ ആരും ചൂഷണം ചെയ്യപ്പെടരുത്. നടിമാർ ഉൾപ്പെടെ എല്ലാവർക്കും തുല്യത വേണമെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ താൻ പിൻതുണയ്ക്കുന്നുവെന്നും ആസിഫലി പറഞ്ഞു.
 
കണ്ണൂർ നായനാർ അക്കാദമിയിൽ കണ്ണൂർ വാരിയേഴ്സ് ആൻഥം പ്രകാശന ചടങ്ങിൽ എത്തിയതായിരുന്നു ആസിഫലി. പരിപാടിക്ക് ശേഷമാണ് മാധ്യമപ്രവർത്തകർ അദ്ദേഹത്തിൻ്റെ പ്രതികരണം തേടിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia