Actor Lal | ഓണ്‍ലൈന്‍ ചൂതാട്ട പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമുണ്ട്; ഇനി അഭിനയിക്കില്ലെന്ന് നടന് ലാല്‍
Jul 19, 2022, 20:29 IST
കൊച്ചി: (www.kvartha.com) ഓണ്‍ലൈന്‍ ചൂതാട്ട പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമുണ്ടെന്ന് നടനും സംവിധായകനുമായ ലാല്‍. കോവിഡിന്റെ കാലഘട്ടത്തില്‍ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്ന സമയത്താണ് താന്‍ ഓണ്‍ലൈന്‍ ചൂതാട്ട പരസ്യത്തില്‍ അഭിനയിച്ചത്.
എന്നാല്‍ അതിത്രയും വലിയ പ്രശ്നങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വഴിവെക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും താരം പ്രതികരിച്ചു. ഇനി പരസ്യത്തില്‍ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണ്‍ലൈന്‍ ചൂതാട്ട ചതിക്കുഴിയില്‍പെട്ട് നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. ഓരോ ദിവസവും ഇതുസംബന്ധിച്ച വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുട്ടികളും മുതിര്‍ന്നവരും ഗെയിമിന് അടിമയാകുന്ന സാഹചര്യമാണ് കാണുന്നത്.
Keywords: Actor Lal on Online Rummy Game, Kochi, News, Cine Actor, Advertisement, Suicide, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.