Arrested | അവതാരകയോട് മോശമായി സംസാരിച്ചെന്ന കേസില്‍ സ്റ്റേഷനില്‍ ഹാജരായ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പൊലീസ് ചോദ്യം ചെയ്തുവരുന്നു

 


കൊച്ചി: (www.kvartha.com) അവതാരകയോട് മോശമായി സംസാരിച്ചെന്ന കേസില്‍ സ്റ്റേഷനില്‍ ഹാജരായ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അവതാരക നല്‍കിയ പരാതിയില്‍ ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്താനും നീക്കമുണ്ട്.

Arrested | അവതാരകയോട് മോശമായി സംസാരിച്ചെന്ന കേസില്‍ സ്റ്റേഷനില്‍ ഹാജരായ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പൊലീസ് ചോദ്യം ചെയ്തുവരുന്നു

തിങ്കളാഴ്ച രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ശ്രീനാഥ് ഭാസിയോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അല്‍പം കൂടി സമയം അനുവദിച്ച് നല്‍കണമെന്ന് ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം അദ്ദേഹം പൊലീസിന് മുന്നില്‍ ഹാജരായിരിക്കുന്നത്. മാധ്യമങ്ങളുടെ കണ്ണില്‍പെടാതെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. അദ്ദേഹത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ചാനല്‍ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയത്. സിനിമയുടെ പ്രൊമോഷനുമായ ബന്ധപ്പെട്ട അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മരട് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസിന് പുറമേ വനിതാ കമിഷനിലും അവതാരക പരാതി നല്‍കിയിരുന്നു.

അതേസമയം, താന്‍ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

Keywords: Actor Sreenath Bhasi arrested for abusing anchor during movie promo, Kochi, News, Cine Actor, Arrested, Police, Complaint, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia