Suresh Gopi | 'ബിജെപി സംസ്ഥാന നേതൃസ്ഥാനത്തേക്ക് വരാന്‍ സുരേഷ് ഗോപിക്ക് വിമുഖത; നോട്ടം രാജ്യസഭ'

 


തിരുവനന്തപുരം: (www.kvartha.com) ബിജെപി സംസ്ഥാന നേതൃസ്ഥാനത്തേക്ക് വരാന്‍ നടന്‍ സുരേഷ് ഗോപി വിമുഖത അറിയിച്ചതായി സൂചന. രാജ്യസഭയിലേക്ക് ഒരവസരം കൂടി നല്‍കിയാല്‍ സ്വീകരിക്കാമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയച്ചതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. കോര്‍ കമിറ്റിയിലേക്ക് സുരേഷ് ഗോപിയുടെ പേര് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചെങ്കിലും കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

Suresh Gopi | 'ബിജെപി സംസ്ഥാന നേതൃസ്ഥാനത്തേക്ക് വരാന്‍ സുരേഷ് ഗോപിക്ക് വിമുഖത; നോട്ടം രാജ്യസഭ'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും താല്‍പര്യപ്രകാരമാണ് ബിജെപി സംസ്ഥാന നേതൃത്വം കോര്‍ കമിറ്റിയിലേക്ക് സുരേഷ് ഗോപിയെ നിര്‍ദേശിച്ചത്. സുരേഷ് ഗോപി ഒരു കാരണവശാലും ബിജെപിയില്‍ നിന്ന് അകലരുതെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് പതിമൂന്നംഗ കോര്‍കമിറ്റി വിപുലീകരിക്കാന്‍ കേന്ദ്രനേതൃത്വം അനുമതി നല്‍കിയത്.

എന്നാല്‍ രാജ്യസഭയില്‍ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിലാണ് സുരേഷ് ഗോപിക്ക് താല്‍പര്യം. നാമനിര്‍ദേശം ചെയ്ത അംഗമെന്ന നിലയില്‍ ആറുവര്‍ഷം നാടിനായി ചെയ്ത കാര്യങ്ങള്‍ കൂടി വിലയിരുത്തിയശേഷം ഒരവസരം കൂടി നല്‍കിയാല്‍ സസന്തോഷം സ്വീകരിക്കുമെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നു. തുടങ്ങിവച്ച വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് അദ്ദേഹം ഒരവസരം കൂടി തേടുന്നത്. കലാകാരന്‍ എന്ന നിലയിലുള്ള രാജ്യസഭാംഗത്വമാണ് സുരേഷ് ഗോപിയുടെ മനസില്‍.

എംപി സ്ഥാനം ഒഴിഞ്ഞശേഷം സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു. തല്‍കാലം ചലചിത്രമേഖലയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകും സുരേഷ് ഗോപിയുടെ തീരുമാനം.

Keywords: Actor Suresh Gopi says Not interested to become Kerala BJP Chief, want to work with commoners, Thiruvananthapuram, News, Politics, BJP, Suresh Gopi, Cine Actor, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia