Apoorva Bose | നടി അപൂര്‍വ ബോസും ധിമാന് തലപത്രയും വിവാഹിതരായി; ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് താരം; 'നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി'
May 6, 2023, 17:38 IST
കൊച്ചി: (www.kvartha.com) മലര്‍വാടി ആട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടി അപൂര്‍വ ബോസ് വിവാഹിതയായി. ധിമാന് തലപത്രയാണ് വരന്. രെജിസ്റ്റര്‍ വിവാഹം ആയിരുന്നു. വിവാഹ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
'നിയമപരമായി രണ്ട് പേരും പരസ്പരം കുടുങ്ങി' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് രെജിസ്റ്റര്‍ ചെയ്യുന്ന ചിത്രം പങ്കുവച്ചത്. വളരെ ചുരുങ്ങിയ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. 'പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍', 'പൈസ പൈസ', 'പകിട', 'ഹേയ് ജൂഡ്' തുടങ്ങിയ ചിത്രങ്ങളിലും അപൂര്‍വ വേഷമിട്ടിരുന്നു.
അപൂര്‍വയുടെ അടുത്ത സുഹൃത്താണ് ധിമന്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലാണ് അപൂര്‍വ ഇപ്പോള്‍ താമസം. അവിടെ യൂനൈറ്റഡ് നേഷന്‍സ് എന്വിയോണ്മെന്റ് പ്രോഗ്രാം കമ്യൂനികേഷന്‍ കണ്‍സള്‍ടന്റായി ജോലി ചെയ്യുകയാണ് അപൂര്‍വ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.