Anjana's Haldi | സഹോദരി അഞ്ജനയുടെ ഹല്‍ദി ആഘോഷമാക്കി നടിയും അവതാരകയുമായ ആര്യ

 


തിരുവനന്തപുരം: (www.kvartha.com) സഹോദരി അഞ്ജനയ്ക്ക് സര്‍പ്രൈസ് നല്‍കി ഹല്‍ദി ആഘോഷമാക്കി നടിയും അവതാരകയുമായ ആര്യ. തിരുവനന്തപുരത്തെ സ്വകാര്യ റിസോര്‍ടില്‍ നടന്ന ചടങ്ങില്‍ ടെലിവിഷന്‍ മേഖലയിലെ ആര്യയുടെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്തു.

Anjana's Haldi | സഹോദരി അഞ്ജനയുടെ ഹല്‍ദി ആഘോഷമാക്കി നടിയും അവതാരകയുമായ ആര്യ

ഇതിന്റെ ചിത്രങ്ങളും വീഡിയോയും ആര്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ഈ ദിവസം പല കാരണങ്ങള്‍കൊണ്ട് ഒരുപാട് പ്രത്യേകതകള്‍ ഉള്ളതാണ്. എന്റെ കുട്ടികളുടെ ഹല്‍ദി' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ആര്യ കുറിച്ചത്. വെഡ്ഡിങ് എലമെന്റ്‌സ് ഫോടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

പാട്ടും നൃത്തവും നിറങ്ങളും ചേര്‍ന്ന് മനോഹരമായിരുന്നു ചടങ്ങ്. പല നിറങ്ങള്‍ കൂടിച്ചേര്‍ന്ന സ്‌കര്‍ടും വെള്ള ടോപുമായിരുന്നു അഞ്ജനയുടെ വേഷം. ഒപ്പം മഞ്ഞ പൂക്കള്‍കൊണ്ടുള്ള ആഭരണങ്ങളും ധരിച്ചു. മറ്റുള്ളവര്‍ വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്.

നേരത്തെ അച്ഛന്റെ ജന്മദിനത്തില്‍ അഞ്ജനയുടെ വിവാഹവാര്‍ത്ത ആര്യ പങ്കുവെച്ചിരുന്നു. അച്ഛനുണ്ടായിരുന്നെങ്കില്‍ ഏറ്റവും സന്തോഷിക്കുന്ന നിമിഷമായിരുന്നു ഇതെന്നും അച്ഛന് നല്‍കിയ വാക്ക് ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നും അതിനോട് നീതി പുലര്‍ത്താനാകുമെന്നുമാണ് വിശ്വസിക്കുന്നതെന്നും ആര്യ അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
അഖിലാണ് അഞ്ജനയുടെ വരന്‍. 2020 ഡിസംബറിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അതിനും രണ്ടു വര്‍ഷം മുമ്പാണ് അച്ഛന്‍ ബാബു ഇരുവരേയും വിട്ടുപോയത്. അതിനുശേഷം അച്ഛന്റെ ഓര്‍മകള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.

Keywords: Actress Arya celebrated sister Anjana's Haldi, Thiruvananthapuram, News, Celebration, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia