Raid | നടിയെ ആക്രമിച്ച കേസ്: പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്
Aug 25, 2022, 11:33 IST
കോട്ടയം: (www.kvartha.com) നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജും മകന് ഷോണ്‍ ജോര്‍ജും താമസിക്കുന്ന ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ചിന്റെ റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോര്‍ജ് നടത്തിയ ഇടപാടുമായി റെയ്ഡിന് ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ലഭിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഒരു വാട്സ് ആപ് ഗ്രൂപും അതിലെ ചാറ്റുകളും അന്വേഷണത്തിന്റെ പിരിധിയിലായിരുന്നു. ഷോണ്‍ ജോര്‍ജ് നേരത്തെ കേസില്‍ അറസ്റ്റിലായിരുന്ന ദിലീപിനെ ജയിലിലെത്തി കാണുകയും ചെയ്തിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയുള്ളതാണ് റെയ്ഡ്.
നടി മഞ്ജുവാര്യര്‍, ഡിജിപി ബി സന്ധ്യ തുടങ്ങിയവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉള്ള വാട്സ് ആപ് ഗ്രൂപ് ദിലീപിന്റെ സഹോദരന്റെ ഫോണില്‍ കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. ദിലീപിനെ പൂട്ടിക്കണം എന്ന പേരിലായിരുന്നു ഈ ഗ്രൂപ്. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നതിന് തെളിവ് സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ഗ്രൂപ് രൂപീകരിച്ചതെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
Keywords: Actress attack case: Crime Branch raids PC George's house, Kottayam, News, Politics, P C George, Crime Branch, Raid, Dileep, Cine Actor, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.