സീരിയല്‍നടി കുത്തേറ്റ് മ­രി­ച്ച സം­ഭ­വ­ത്തില്‍ ഭര്‍ത്താ­വ് പി­ടി­യില്‍

 


സീരിയല്‍നടി കുത്തേറ്റ് മ­രി­ച്ച സം­ഭ­വ­ത്തില്‍ ഭര്‍ത്താ­വ് പി­ടി­യില്‍

കോ­ഴി­ക്കോട്: അഭിനയിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍­ക്ക­ത്തില്‍ സീ­രി­യല്‍ ന­ടി കു­ത്തേ­റ്റ് മ­രി­ച്ച സം­ഭ­വ­ത്തില്‍ ഭര്‍­ത്താ­വ് പി­ടി­യി­ലായി. മുക്കത്തിന് സമീപം പൂളപ്പൊയിലിലെ ക്വാര്‍ട്ടേഴ്‌­സില്‍ താമസിക്കുന്ന പന്നിക്കോട് കാരാളിപ്പറമ്പ് കൂടത്തില്‍പറമ്പില്‍ വര്‍ഷയെ (22) യാണ് ഭര്‍ത്താവ് സജീവ് (26) കു­ത്തി കൊ­ല­പ്പെ­ടു­ത്തി­യത്. സ­ജീ­വ് പി­ന്നീ­ട് ആ­ത്മ­ഹ­ത്യ­യ്­ക്ക് ശ്ര­മി­ച്ചി­രുന്നു. സംഭവത്തില്‍ പരിക്കേറ്റ വര്‍ഷയുടെ അമ്മ ബേ­ബി­യെ(45) ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചരാ­ത്രി 8.30നാണ് സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ച സജീവിനെ പോലീസ് സംഭവസ്ഥലത്തുനി­ന്ന് പി­ടി­കൂ­ടു­ക­യാ­യി­രുന്നു. വീ­ട്ടിലെ ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയെങ്കിലും വര്‍ഷ സംഭവസ്ഥലത്തുവെച്ചുത­ന്നെ മ­ര­ണ­പ്പെട്ടു.

സീരിയല്‍ അ­ഭി­ന­യി­ക്കുന്നത് ഭര്‍ത്താവ് എതിര്‍ത്തതോടെ ഒരു വര്‍ഷത്തോളമായി രണ്ടുപേരും വേ­റി­ട്ട് താ­മ­സി­ക്കു­ക­യാണ്. സീരിയല്‍ ചിത്രീകരണം കഴി­ഞ്ഞ്­ ഓ­ണ­ത്തി­ന് വര്‍­ഷ വീ­ട്ടില്‍ എത്തിയെന്ന വിവരമറിഞ്ഞ് സജീവന്‍ പുതുക്കോട്ടെ താമസസ്ഥലത്ത് എത്തുകയായിരുന്നു. വാക് തര്‍ക്കമുണ്ടാവു­കയും സ­ജീവ് കൈയില്‍ കരു­തി­യി­രുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്. വര്‍ഷയെ കുത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയ്ക്ക് പരിക്കേറ്റത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് കത്തികളും പോലീസ് കണ്ടെ­ടു­ത്തി­ട്ടുണ്ട്. ആത്മഹത്യാശ്രമം നടത്തുന്നതിനിടെ സജീവന്റെ കൈ­യ്ക്ക് പരി­ക്കേറ്റു.

കൊണ്ടോട്ടിക്കടുത്ത് കീഴ്‌­ശ്ശേരി വളപ്പില്‍ കുണ്ടില്‍ സ്വദേശിയാണ് കോണ്‍ക്രീറ്റ് തൊഴിലാളിയായ സജീവ്. രണ്ടുവര്‍ഷം മുമ്പാ­ണ് ഇ­രു­വരും വിവാഹിതരായ­ത്. അ­തേ­സമയം വര്‍ഷയെ തിരുവനന്തപുരത്ത് ബി­ഫാം കോ­ഴ്‌­സിന് ചേര്‍­ത്തി­രുന്നു. അ­വി­ടെ പഠി­ക്കു­മ്പോ­ഴാണ് സീരിയലില്‍ അഭിനയിക്കാന്‍ തു­ട­ങ്ങി­യത്. അ­ഭി­ന­യി­ക്കുന്ന­ത് സ­ജീ­വ് എ­തിര്‍­ത്ത­തി­നാല്‍ വര്‍ഷ പിന്നീട് തന്റെ വീട്ടിലേക്ക് വ­ന്നി­ല്ലെന്ന് സജീവ് പോലീസിനോ­ട് വെ­ളി­പ്പെ­ടു­ത്തി. ഇപ്പോള്‍ നാലുമാസത്തോളമായി സഹോദരന്‍ ജിഷ്ണുവിനൊപ്പം വാടകവീട്ടിലാണ് വര്‍ഷ താ­മ­സി­ക്കു­ന്ന­ത്. തിരുവനന്തപുരത്ത് നിന്ന് ഇടയ്ക്കി­ടെ വീ­ട്ടില്‍ വ­രാ­റുണ്ട്. സജീവ് പോ­ലീ­സില്‍ കു­റ്റം ഏ­റ്റു പ­റഞ്ഞു. താമരശ്ശേരി ഡിവൈ.എസ്.പി. ജെയ്‌­സണ്‍ അബ്രഹാം, മുക്കം സി.ഐ. രാജപ്പന്‍ എന്നിവരുടെ നേതൃത്വ­ത്തില്‍ പോലീസ്­ അ­ന്വേഷ­ണം ആ­രം­ഭിച്ചു.

Keywords: Varsha, Murder, Actress, Wife, Husband, Police, Arrest, Kozhikode, Kerala, Serial
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia