Sobhana | 'ഇത് മൂന്നാം ഇനിങ്‌സിന്റെ സമയം'; മോദിയുടെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളാണ് കേരളത്തിലേതെന്ന് നടി ശോഭന

 


തിരുവനന്തപുരം: (KVARTHA) നരേന്ദ്ര മോദി സര്‍കാരിന് ഇത് മൂന്നാം ഇനിങ്‌സിന്റെ സമയമെന്ന് ശോഭന. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് മൈതാനത്തിലെ എന്‍ഡിഎ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി. നടക്കില്ലെന്ന് കരുതിയ പലതും മോദി സര്‍കാര്‍ നടപ്പിലാക്കി കാണിച്ചെന്ന് ശോഭന പറഞ്ഞു.

നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളാണ് കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ ഭൂരിഭാഗവും ബുദ്ധിജീവികളാണ്, തീരുമാനം എടുക്കേണ്ടത് നിങ്ങള്‍ തന്നെയാണെന്നും ശോഭന പറഞ്ഞു.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോടഭ്യര്‍ഥിച്ച് നടി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഞാറാഴ്ച (14.04.2024) വൈകിട്ട് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന റോഡ് ഷോയിലും ശോഭനയും പങ്കെടുത്തിരുന്നു. സ്ഥാനാര്‍ഥിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ വിഷുക്കൈനീട്ടം നല്‍കി. നേരത്തെ, തൃശ്ശൂരില്‍ ബി ജെ പി സംഘടിപ്പിച്ച സ്ത്രീശക്തി സംഗമത്തിലും ശോഭന അതിഥിയായി പങ്കെടുത്തിരുന്നു.

അതേസമയം, കാട്ടാക്കടയില്‍ നടന്ന എന്‍ഡിഎ പൊതുസമ്മേളനത്തില്‍ ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. മലയാളത്തില്‍ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. ബിജെപിയുടെ പ്രകടന പത്രിക എന്നാല്‍ മോദിയുടെ ഉറപ്പാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു.

കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും പേരില്‍ മാത്രമാണ് വ്യത്യാസമെന്നും ഇരുകൂട്ടരെയും രാജ്യം തിരസ്‌കരിച്ചതാണെന്നും വികസന വിരോധികളും അരാജകത്വവാദികളുമാണെന്നും അഴിമതിയുടെ കാര്യത്തില്‍ ഇവര്‍ മത്സരിക്കുന്നുവെന്നും മോദി പറഞ്ഞു. ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം തകര്‍ത്തെറിഞ്ഞതാണ് ഇവരുടെ ട്രാക് റെകോഡ്. വ്യവസായങ്ങളെ തകര്‍ത്തെറിഞ്ഞ ചരിത്രമാണ് ഇവര്‍ക്കുള്ളത്. കേരളത്തിന്റെ സ്ഥിതിയും ഇതുതന്നെയാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെയും പേരിലാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍കാരിന്റെ കാര്യക്ഷമത ഇല്ലായ്മ കൊണ്ടാണെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും വികസനത്തിനായി കേന്ദ്രം നല്‍കുന്ന പണം സംസ്ഥാനം വഴിമാറ്റി ചെലവിടുന്നുവെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രിയും മകളും അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുന്നു. സഹകരണ മേഖലയിലെ കൊള്ളക്കാരെ വെറുതെ വിടില്ല. അഴിമതി നടത്തിയവരെ തുറങ്കിലടക്കും. പണം നഷ്ടമായവര്‍ക്ക് തുക തിരികെ ലഭിക്കും. ഈ ഉറപ്പാണ് നല്‍കുന്നതെന്നും മോദി പറഞ്ഞു.

സംസ്ഥാന സര്‍കാര്‍ സ്വര്‍ണക്കടത്ത് നടത്തുന്നവരെ സംരക്ഷിക്കുന്നവര്‍ എന്ന് ആരോപണം നേരിടുകയാണ്. പ്രതികളെ സംരക്ഷിക്കുന്നതിന് സര്‍കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു. സി പി എമ്മിന്റെ നേതൃത്വത്തില്‍ വലിയ അഴിമതിയാണ് നടക്കുന്നത്. സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പാവപ്പെട്ടവരുടെ പണം സി പി എമ്മുകാര്‍ കൊള്ളയടിച്ചു.

കേരളത്തിന്റെ മഹത്തായ പൈതൃകം ലോകം മുഴുവന്‍ അറിയണം. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനമാണ് ലക്ഷ്യം. ഹോം സ്റ്റേകള്‍ തുടങ്ങാന്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. ഇത് വനവാസികള്‍ക്കടക്കം സഹായകമാകും. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കും. തീരദേശം സംരക്ഷിക്കും.

Sobhana | 'ഇത് മൂന്നാം ഇനിങ്‌സിന്റെ സമയം'; മോദിയുടെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളാണ് കേരളത്തിലേതെന്ന് നടി ശോഭന

വന്ദേഭാരത് സ്ലീപര്‍, ചെയര്‍കാര്‍, മെട്രോ എന്നിങ്ങനെ മൂന്ന് രീതിയില്‍ സര്‍വീസ് നടത്തും. അഹ് മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിന്‍ പണികള്‍ നടക്കുകയാണ്. ഏറെ വൈകാതെ ട്രെയിന്‍ ഓടിതുടങ്ങും. തെക്കേ ഇന്‍ഡ്യയിലും മറ്റു ഭാഗങ്ങളിലും ബുളറ്റ് ട്രെയിന്‍ കൊണ്ടുവരും. സര്‍കാര്‍ അധികാരത്തിലെത്തിയാല്‍ ഉടന്‍ സര്‍വേ തുടങ്ങും.

കേരളത്തിന്റെ വികസനം വിശ്വാസ്യതയുള്ള സര്‍കാരിനേ സാധ്യമാക്കാനാകൂ. കോണ്‍ഗ്രസ്, ഇടതുസര്‍കാരുകള്‍ക്ക് എന്തെങ്കിലും വിശ്വാസ്യതയുണ്ടോ? ഇവിടെ തമ്മിലടിക്കും. പക്ഷെ ഡെല്‍ഹിയില്‍ സൗഹൃദത്തിനായി മീറ്റിങ്ങുകള്‍ ചേരുന്നു. ഇടതുപക്ഷ സര്‍കാര്‍ കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് തട്ടിയെടുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഞ്ചു വര്‍ഷത്തില്‍ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ വലിയ വികസന പദ്ധതികള്‍ കൊണ്ട് വരും. വിനോദ സഞ്ചാര രംഗത്തു പുത്തന്‍ വികസന പദ്ധതികള്‍ വരും. കൂടുതല്‍ ഹോം സ്റ്റേകള്‍ തുടങ്ങുകയും തീര വികസനത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യും. അതുപോലെ തന്നെ മത്സ്യസമ്പത്ത് കൂട്ടാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ദക്ഷിനേന്‍ഡ്യയിലും ബുളറ്റ് ട്രെയിന്‍ വരുമെന്നും സര്‍വെ നടപടി പുതിയ സര്‍കാര്‍ തുടങ്ങുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. Keywords: News, Kerala, Kerala-News, Election-News, Actress, Sobhana, Support, Narendra Modi, Social Media, Election, Politics, Party, BJP, Kerala News, NDA, Candidates, PM Modi, Narendra Modi, Prime Minister, Actress Sobhana support on Narendra Modi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia