Adhyatramayanam | അദ്ധ്യാത്മരാമായണം: ഐതിഹ്യം അറിഞ്ഞ് പാരായണം ചെയ്യാം

 


തിരുവനന്തപുരം: (www.kvartha.com) തന്റെ ആശ്രമത്തില്‍ വന്ന നാരദമുനിയില്‍ നിന്നാണ് വാല്മീകി രാമകഥ കേള്‍ക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം ഇതായിരുന്നു: ഈ ലോകത്ത് ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കില്‍ അങ്ങേക്കറിയാതിരിക്കാന്‍ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ് നാരദന്‍ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനില്‍ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാല്‍ ഏറെക്കുറെ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന മനുഷ്യന്‍ ദശരഥമഹാരാജാവിന്റെ മൂത്തമകന്‍ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടര്‍ന്ന് നാരദന്‍ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു.

പിന്നീടൊരിക്കല്‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയില്‍ കുളിക്കാനായി പോവുകയായിരുന്ന വാല്മീകി ഒരു വേടന്‍ ക്രൗഞ്ചമിഥുനങ്ങളില്‍ ആണ്‍പക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നത് കണ്ടു. കാട്ടില്‍ വസിക്കുന്ന മുനിമാര്‍ക്ക് അത്തരം കാഴ്ചകള്‍ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാല്‍, ആണ്‍പക്ഷിയുടെ ദാരുണമായ അന്ത്യവും പെണ്‍പക്ഷിയുടെ വിലാപവും ചേര്‍ന്ന് ആ കാഴ്ച മഹര്‍ഷിയുടെ മനസലിയിച്ചു.

Adhyatramayanam | അദ്ധ്യാത്മരാമായണം: ഐതിഹ്യം അറിഞ്ഞ് പാരായണം ചെയ്യാം

ഉള്ളില്‍ ഉറഞ്ഞുക്കൂടിയ വികാരം 'മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യല്‍ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം' എന്ന ശ്ലോകരൂപത്തില്‍ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീര്‍ന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ കാരുണ്യത്തിന്റെ രൂപത്തില്‍ തന്നെ ശ്രീരാമന്റെ ജീവിതകഥ രചിക്കുവാന്‍ വാല്മീകിയെ ഉപദേശിച്ചു.

20000 ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തില്‍ അദ്ദേഹം എഴുതിത്തീര്‍ത്തു. 500 അധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴ് കാണ്ഡങ്ങളിലാണ് രാമകഥയുടെ രചന.

കടപ്പാട്: @Ramayanamasamofficial - Hindu temple ഫേസ്ബുക് പേജ്

Keywords: News, Kerala, State, Thiruvananthapuram, Ramayanamasam, Book, Top-Headlines, Myth, Adhyatramayanam: Know the legend and recite it.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia