ഇടുക്കി: (www.kvartha.com 18.02.2015) അടിമാലി രാജധാനി ലോഡ്ജിലെ കൂട്ടക്കൊലയിലെ മുഖ്യപ്രതിയെന്നു പോലിസ് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ രേഖാചിത്രം പുറത്തു വിട്ടു. ലോഡ്ജിനു സമീപത്തെ ഹാര്‍ഡ് വെയര്‍ കടയില്‍ നിന്നും കത്തി വാങ്ങിയ ആളുടെ രേഖാചിത്രമാണ് പുറത്തു വിട്ടത്.
മാര്‍കോ പോളോ എന്ന കമ്പനി ലോഗോയോടു കൂടിയ പഴം മുറിക്കുന്നതിനു കടകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പുതിയ കത്തി സംഭവം നടന്ന ലോഡ്ജ് മുറിയില്‍ നിന്നും പോലിസ് കണ്ടെടുത്തിരുന്നു. ഈ കത്തി ലോഡ്ജു നടത്തിപ്പുകാരുടേതായിരിക്കുമെന്ന ധാരണയിലായിരുന്നു പോലിസ്.
എന്നാല്‍ കത്തി ലോഡ്ജിലേതല്ലെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം ഈ വഴിക്കു നീങ്ങിയത്. തുടര്‍ന്ന് സമീപത്തെ ഹോട്ടലിനോടു ചേര്‍ന്നുള്ള കടയില്‍ നിന്നുമാണ് കത്തി വാങ്ങിയതെന്നു പോലിസ് കണ്ടെത്തി. കടയിലെ ജീവനക്കാരനെ സി.ഐ ഓഫീസില്‍ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രേഖാചിത്രം തയ്യാറാക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘ തലവന്‍ ഡിവൈ.എസ്.പി കെ.ബി പ്രഫുല്ല ചന്ദ്രന്‍ പറഞ്ഞു.
ആലുവയിലേക്ക് ഓട്ടോറിക്ഷയില്‍ പോയ മൂന്നംഗ സംഘമാണ് കൃത്യത്തിനു പിന്നിലെന്നാണ് പോലിസിന്റെ ഭാഷ്യം. ആലുവ, തൃശൂര്‍, പറവൂര്‍ മേഖലയില്‍ ഇവര്‍ ഉണ്ടാകുമെന്നാണ് നിഗമനം. പോലിസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ആലോചന യോഗം ചേര്‍ന്നു. വ്യാഴാഴ്ച എം.എല്‍.എ എസ്.രാജേന്ദ്രന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങളെ ഉള്‍പ്പെടുത്തി ആക്ഷന്‍ കൗണ്‍സിലിനു രൂപം നല്‍കും. കഴിഞ്ഞ 13നാണ് ലോഡ്ജ് നടത്തിപ്പുകാരന്‍ കുഞ്ഞിമുഹമ്മദും ഭാര്യയും ഭാര്യാമാതാവും കൂട്ടക്കൊലയ്ക്ക് ഇരയായത്.

Also Read:
വ്യാജ മണല്‍പാസ് ഡിസൈന്‍ ചെയ്തത് ബേഡകത്തെ മിഥുന്‍; മാധ്യമങ്ങളേയും പോലീസിനേയും വെല്ലുവിളിച്ച് സൂത്രധാരന്‍
Keywords: Idukki, Kerala, Murder, Photo, attack, Police,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.