Martin George | സംസ്ഥാന സര്‍കാര്‍ പാവങ്ങളെ പുറമ്പോക്കില്‍ തള്ളുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (KVARTHA) നികുതി കൊള്ള നടത്തിയും വൈദ്യുതി ചാര്‍ജ് ഒരു മാനദണ്ഡവുമില്ലാതെ വര്‍ധിപ്പിച്ചും ക്ഷേമ പെന്‍ഷനുകളടക്കം നിഷേധിച്ചും ഇടതു സര്‍കാര്‍ പാവപ്പെട്ട ജനങ്ങളെ പുറമ്പോക്കില്‍ നിര്‍ത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്. ഡിസിസി ഓഡിറ്റോറിയത്തില്‍ സേവാദള്‍ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നേവരെ കണ്ടിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുമ്പോഴും ധൂര്‍ത്തിന് ഒരു കുറവുമില്ല.   

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തിവച്ച അവസ്ഥയിലാണ്. കെഎസ്ആര്‍ടിസി, വൈദ്യുതി ബോര്‍ഡ്, സപ്ലൈകോ തുടങ്ങിയ സ്ഥാപനങ്ങള്‍  തകര്‍ന്നു. സംസ്ഥാനത്ത് പതിനായിരക്കണക്കിന് പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മൂന്ന് വര്‍ഷമായി നല്‍കുന്നില്ല. കുട്ടികളുടെ ഉച്ചയൂണിന് നല്‍കാന്‍ പോലും പണമില്ലാത്തവരാണ് കേരളിയമെന്ന പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ചത്. സമസ്ത മേഖലകളിലും സര്‍കാരിനോടുള്ള ജന രോഷം വര്‍ധിച്ചു വരികയാണെന്ന് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

Martin George | സംസ്ഥാന സര്‍കാര്‍ പാവങ്ങളെ പുറമ്പോക്കില്‍ തള്ളുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കരുവാച്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ സേവാദള്‍ അഖിലേന്‍ഡ്യാ സെക്രടറി സി അശ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ സി വി ഉദയകുമാര്‍, കെ മണികണ്ഠന്‍, വി പ്രകാശന്‍, പി എം വിനോദ്, ശെല്‍വന്‍, രമേശ് പൂഞ്ചക്കരി, സജില്‍ കുമാര്‍, അഡ്വ. വിവേക് ഹരിദാസ്, വി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: News, Kerala, Kerala News, Politics, Adv. Martin George, DCC President, Government, Inauguration, Adv. Martin George against state government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia