Martin George | റേഷനും പെന്‍ഷനും കൊടുത്തിട്ട് മതി സര്‍കാരിന്റെ വാര്‍ഷികാഘോഷ മേളകളെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (www.kvartha.com) പാവപ്പെട്ടവര്‍ക്ക് റേഷനും, പെന്‍ഷനും കൃത്യമായി നല്‍കാന്‍ പറ്റാത്തവരാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷമെന്നു പറഞ്ഞ് മേളകള്‍ കെങ്കേമമായി നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. സാങ്കേതിക തകരാറുകള്‍ മൂലം റേഷന്‍ വിതരണം താറുമാറാകുന്നതില്‍ പ്രതിഷേധിച്ച് കെ പി സി സി ആഹ്വാനം ചെയ്ത കരിദിനാചരണ പ്രതിഷേധ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം ചെട്ടിപ്പീടിക റേഷന്‍ കടക്ക് മുന്നില്‍ നിര്‍വഹിച്ച്  സംസാരിക്കുകയായിരുന്നു  അദ്ദേഹം.

കേരളത്തിലെ റേഷന്‍, പെന്‍ഷന്‍ വിതരണങ്ങള്‍ തടസ്സപ്പെട്ടത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സാങ്കേതികപ്രശ്നങ്ങള്‍ കൊണ്ടല്ലെന്നാണ് കേന്ദ്രം പറയുന്നത്. സംസ്ഥാനത്തിന്റെ ഡേറ്റാ സെന്ററിന്റെയും സെര്‍വറുകളുടെയും തകരാര്‍ പരിഹരിക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. ഏഴുവര്‍ഷമായി ഉപയോഗത്തിലിരിക്കുന്ന സെര്‍വറുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതില്‍ വന്ന കാലതാമസവും പിഴവുകളുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.   

Martin George | റേഷനും പെന്‍ഷനും കൊടുത്തിട്ട് മതി സര്‍കാരിന്റെ വാര്‍ഷികാഘോഷ മേളകളെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

സാധാരണക്കാരുടെ റേഷനരിയില്‍ പോലും മണ്ണിട്ട് എന്ത് വാര്‍ഷികാഘോഷമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പരിഹസിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സി വി സന്തോഷ്, കല്ലിക്കോടന്‍ രാഗേഷ്, സി വി സുമിത്ത്, സി കെ വിനോദ്, അഡ്വ പി ഇന്ദിര, സുനീഷ സി, എം വി പ്രദീപ് കുമാര്‍, സി മോഹനന്‍, ആശ രാജീവന്‍, വിഹാസ് അത്താഴക്കുന്ന് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

Keywords: Kannur, News, Kerala, Politics, Adv. Martin George says government's anniversary fairs are enough after giving ration and pension
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia