Advocate Arrested | സ്വന്തം കക്ഷിയെ വഞ്ചിച്ച് പണം തട്ടിയെടുത്തെന്ന് പരാതി; അഭിഭാഷകന്‍ അറസ്റ്റില്‍

 



തിരുവനന്തപുരം: (www.kvartha.com) സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. പ്രവാസിയായ ശെരീഖ് അഹമ്മദിന്റെ പരാതിയില്‍ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ അരുണ്‍ നായരാണ് പിടിയിലായത്. 

കഴിഞ്ഞ ജൂലൈ 20ന് കേസില്‍ ശിക്ഷ വിധിച്ചിരുന്നു. ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി തട്ടിച്ച തുകയും നഷ്ടപരിഹാരവും ചേര്‍ത്ത് ഒന്‍പത് ലക്ഷം നല്‍കാനായിരുന്നു വിധി. എന്നാല്‍ വിധി പ്രകാരമുള്ള പണം നല്‍കാന്‍ പ്രതി നല്‍കിയില്ല. തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് അയക്കുകയായിരുന്നു. കോടതി വാറന്റിനെ തുടര്‍ന്ന് ശനിയാഴ്ച വഞ്ചിയൂര്‍ പൊലീസാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. 

Advocate Arrested | സ്വന്തം കക്ഷിയെ വഞ്ചിച്ച് പണം തട്ടിയെടുത്തെന്ന് പരാതി; അഭിഭാഷകന്‍ അറസ്റ്റില്‍


കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോടതയില്‍ ഹാജരാക്കി. അടുത്ത മാസം ആറിനകം തുക നല്‍കണമെന്ന് കോടതി അഭിഭാഷകനോട് നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന വ്യവസ്ഥയില്‍ കോടതി ജാമ്യത്തില്‍ വിട്ടു.

Keywords:  News,Kerala,State,Thiruvananthapuram,Case,Fraud,lawyer,Complaint,Police,Court, Advocate arrested for fraud case own client 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia