S F I | സിദ്ധാര്‍ഥിന് ശേഷം വീണ്ടും എസ്എഫ്‌ഐ പ്രതിക്കൂട്ടില്‍; കണ്ണൂരിലെ വിധികര്‍ത്താവിന്റെ മരണത്തിലും ഗവര്‍ണര്‍ ഇടപെട്ടേക്കും
Mar 14, 2024, 16:42 IST
കണ്ണൂര്‍: (KVARTHA) തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല യൂനിയന്‍ കലോത്സവത്തില്‍ വ്യാജ കോഴ ആരോപണം നേരിടുകയും എസ് എഫ് ഐ പ്രവര്‍ത്തകരുടെ അതിക്രൂരമായ മര്‍ദനത്തിനിരയാവുകയും ചെയ്‌തെന്ന സംഭവത്തില്‍ ജീവനൊടുക്കിയ കണ്ണൂര്‍ ചൊവ്വ സൗത്തിലെ സഹദേവന്റെ മകന്‍ ഷാജി പൂത്തട്ട (പി എന്‍ ഷാജി 51)യുടെ മരണത്തില്‍ സി പി എം രാഷ്ട്രീയ പ്രതിരോധത്തിലായി വെളളം കുടിക്കുന്നു.
പി എന്‍ ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ് എഫ് ഐയാണെന്ന ആരോപണവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും കെ എസ് യുവും രംഗത്തുവന്നതോടെയാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്ക സി പി എം നേതൃത്വത്തില്‍ നിന്നുയര്‍ന്നത്.
എസ് എഫ് ഐയ്ക്കെതിരെയുളള ജനരോഷം തണുപ്പിക്കുന്നതിനായി ഷാജിയുടെ താഴെ ചൊവ്വ സൗത് റെയില്‍വേ സ്റ്റേഷന് സമീപമുളള വീട് സി പി എം കേന്ദ്രകമിറ്റിയംഗം പി കെ ശ്രീമതിയും ജില്ലാ ആക്ടിങ് സെക്രടറി ടി വി രാജേഷ് വ്യാഴാഴ്ച (14.03.2024) ഉച്ചയോടെ സന്ദര്‍ശിച്ചു. ഷാജിയുടെ അമ്മ ലളിത പൂത്തട്ടയെ സി പി എം നേതാക്കള്‍ ആശ്വസിപ്പിച്ചു.
കലോത്സവ സംഘാടക സമിതിക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയാണ് പൊലീസിന് കൈമാറിയതെന്നും കെ സുധാകരന്റെ ആരോപണം വിലകുറഞ്ഞതാണെന്നും പി കെ ശ്രീമതി ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കാടടച്ച് വെടിവയ്ക്കുന്നത് സുധാകരന്റെ സ്ഥിരം ശൈലിയാണ്. ഷാജിയുടെ മരണത്തില്‍ സര്‍കാര്‍ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്നും പി കെ ശ്രീമതി പറഞ്ഞു.
പൊലീസ് നടത്തുന്ന അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരട്ടെയെന്ന് സി പി എം കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രടറി ടി വി രാജേഷും പറഞ്ഞു. എന്നാല്‍ ഷാജിയെ അതിക്രൂരമായ മര്‍ദനത്തിന് ഇരയാക്കിയെന്ന ആരോപണത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് കുടുംബം. നീതിക്കായി സിദ്ധാര്‍ഥിന്റെ കുടുംബം ഗവര്‍ണറെ സമീപിക്കുകയും വിസിയെ ഉള്‍പെടെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ പ്രതീക്ഷയിലാണ് നീതി നേടി ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കാന്‍ ഷാജിയുടെ കുടുംബം ഒരുങ്ങുന്നത്.
Keywords: News, Kerala, Kerala-News, Malayalam-News, Siddharth's Death, SFI, Accused, Case, Governor, Intervene, Kannur Judge Death, Kannur News, Police, Case, Probe, After Siddharth's death again SFI accused in case, Governor may also intervene in Kannur judge death.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.