ഐസ്‌ക്രീം കേസ്: ഡിജിപിയും അഡ്വക്കേറ്റ് ജനറലും കൂടിക്കാഴ്ച നടത്തി

 


ഐസ്‌ക്രീം കേസ്: ഡിജിപിയും അഡ്വക്കേറ്റ് ജനറലും കൂടിക്കാഴ്ച നടത്തി
കൊച്ചി: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഡിജിപി ജേക്കബ് പുന്നൂസ് അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനെക്കുറിച്ചും കോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചുമാണ് ചര്‍ച്ച നടന്നത്.

കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ പ്രത്യേക അന്വേഷണ സംഘം തലവന്‍ കേസ് ഡയറിയും നവംബര്‍ വരെയുള്ള സാക്ഷിമൊഴികളും ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ജനുവരി 30 ന് അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ആക്റ്റിങ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഇതുപ്രകാരം പ്രത്യേക അന്വേഷണ സംഘ തിങ്കളാഴ്ച റിപോര്‍ട്ട് സമര്‍പ്പിക്കണം. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.

English Summery
Kochi: Advocate General met with DIG in relation with Ice cream case. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia