ഇടുക്കി: മേയ് 26ന് കൊലവിളി നടത്തിയ ഇടുക്കി സിപിഐഎം പ്രസിഡന്റ് എം.എം മണിയുടെ വിവാദപ്രസംഗത്തിന്റെ അലയൊലികള്‍ അടങ്ങും മുന്‍പേ മേയ് 25ന് മണി ചിന്നക്കനാലില്‍ നടത്തിയ പ്രസംഗവും വിവാദമാകുന്നു.
വിഎസിനെ ആക്ഷേപിച്ചും സിപിഐയെ ഭീഷണിപ്പെടുത്തിയും മണി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 'ടി പി വധം വിവാദമാക്കുന്നതില്‍ 'വി എസ് കാരണവര്‍' പങ്കു വഹിച്ചു. കൊല്ലപ്പെട്ടത് വി എസിന്റെ അമ്മായിയപ്പനാണോ? കുടിവെള്ളത്തില്‍ മോശപ്പണി കാണിക്കുന്ന ഏര്‍പ്പാടാണ് വിഎസ് കാണിച്ചത്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമന്‍? സിപിഐഎം തല്ലാന്‍ തുനിഞ്ഞാല്‍ സിപിഐക്കാര്‍ ഇവിടെയുണ്ടാകില്ല. ചുവന്നകൊടി പിടിക്കുന്നവരാണെന്നൊന്നും സിപിഎമ്മുകാര്‍ നോക്കില്ലെന്നും മണി വിവാദപ്രസംഗത്തില്‍ പറഞ്ഞു. മണി തുടരെത്തുടരെ നടത്തുന്ന വിവാദപ്രസ്താവനകള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മണിയുടെ വിവാദപ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
Keywords: Idukki, Kerala, V.S Achuthanandan, M.M Mani, T.P Chandrasekhar Murder Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.