'വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി'; കൊച്ചിയില്‍ ടാറ്റൂ സെന്ററുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കുന്നതിനിടെ മറ്റൊരു ടാറ്റൂ കാലാകാരനെതിരെ കൂടി ലൈംഗിക പീഡന പരാതി
Mar 20, 2022, 11:15 IST
കൊച്ചി: (www.kvartha.com 20.03.2022) കൊച്ചിയില്‍ ടാറ്റൂ സെന്ററുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കുന്നതിനിടെ മറ്റൊരു ടാറ്റൂ കാലാകാരനെതിരെ കൂടി ലൈംഗിക പീഡന പരാതി. ടാറ്റൂ ആര്‍ടിസ്റ്റ് കുല്‍ദീപ് കൃഷ്ണ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തി. ഡീപ് ഇന്‍ക് ടാറ്റൂവിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്.
സ്വകാര്യനിമിഷങ്ങളിലെ ഫോടോയും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിക്കുന്നു. മാത്രമല്ല, ഇതിന്റെ പേരില്‍ മൂന്നു ലക്ഷത്തോളം രൂപ കുല്‍ദീപ് കൃഷ്ണ തട്ടിയെടുത്തെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് യുവാവിനെതിരെ കേസെടുത്തു.
കൊച്ചിയിലെ 'ഇങ്ക്ഫെക്ടഡ്' എന്ന ടാറ്റൂ സ്ഥാപനത്തിനെതിരെ കഴിഞ്ഞ ദിവസം പീഡന പരാതി ഉയര്‍ന്നു വന്നിരുന്നു. ടാറ്റൂസൂചിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ 'മീറ്റു' ആരോപണങ്ങളില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
ടാറ്റൂ ചെയ്യുന്നതിനിടെ യുവതിയോട് മോശമായി പെരുമാറി എന്നതായിരുന്നു കേസ്. ഇതിന് പിന്നാലെ ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ പൊലീസ് കെസെടുത്തിരുന്നു. തുടര്‍ന്ന് സുജീഷിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍ രംഗത്തെത്തുകയായിരുന്നു. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഫ്രഞ്ച് വനിതയുടെ പരാതിയിലും സുജീഷിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ഇയാള്‍ക്കെതിരെ ഇതുവരെ രെജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി.
ഇതിന് പിന്നാലെ കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനകളില്‍ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കുകയാണ് പൊലീസ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.