പിണറായിയെ പരിഹസിച്ച് പന്ന്യന്‍ വീണ്ടും

 


പിണറായിയെ പരിഹസിച്ച് പന്ന്യന്‍ വീണ്ടും
കൊച്ചി: പിണറായിയെ പരിഹസിച്ച് പന്ന്യന്‍ രവീന്ദ്രന്‍ വീണ്ടും രംഗത്ത്. സിപിഐ ഒരിക്കലും ആരേയും കൊലപ്പെടുത്തിയിട്ടില്ലെന്ന്‌ പന്ന്യന്‍. കൊലപാതകം ഒരിക്കലും സിപിഐയുടെ പ്രത്യയശാസ്ത്രവുമല്ല, പ്രവര്‍ത്തനപരിപാടിയുമല്ല. സിപിഐ പോരാടി വന്ന പാര്‍ട്ടിയാണ്‌. കേരള ചരിത്രത്തില്‍ ഒരുപാട് സഖാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതൊക്കെ പോരാട്ട ഭൂമിയില്‍ നഷ്ടപ്പെട്ടതാണ്‌. ജീവന്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ്‌ സിപിഎം. 64ലെ പിളര്‍പ്പിന്‌ ശേഷം പാര്‍ട്ടി സഖാക്കള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. കണക്കിന്‌ കണക്ക്പറയേണ്ട സമയമല്ലിത്. അതെല്ലാം പഴയ കഥയാണ്‌. പുന്നപ്ര വയലാറില്‍ മാത്രമാണ്‌ സിപിഐ ആയുധമെടുത്തത്. അത് ചരിത്രമാണെന്നും പന്ന്യന്‍ പറഞ്ഞു.

ജയരാജന്റെ കാര്യത്തില്‍ പിണറായിക്ക് പിശക്പറ്റിയിരിക്കുകയാണ്‌. പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി പത്രവും പറയുന്ന കേട്ട് പറയുന്ന രീതി പിണറായിക്കുണ്ട്. അത് ശരിയാണോയെന്ന്‌ അറിയില്ലെന്നും പന്ന്യന്‍ പറഞ്ഞു. കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണോ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സിപിഎം അങ്ങനെയായിരിക്കും, എന്നാല്‍ സിപിഎം അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.

English Summery
Again Pannyan turned against Pinarayi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia