'പൊട്ടന്‍' വിളിയും മരുന്നുകഴിക്കണമെന്ന ഉപദേശവുമായി ജോര്‍ജ്ജ് വീണ്ടും
Nov 13, 2011, 15:50 IST
ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പൊട്ടനാണെന്നും തന്റെ പ്രസ്താവനകള്‍ വിവാദമാണെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മരുന്നുകഴിക്കണമെന്നും പി.സി ജോര്‍ജ്ജ്. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പി.സി ജോര്‍ജ്ജ്. രട്ടപ്പദവി പ്രശ്നത്തില്‍ വി.എസ് രാജിവക്കേണ്ട കാര്യമില്ലെന്നും വി.എസിനെ പുറത്താക്കാന്‍ മറുവിഭാഗം നോക്കുന്നുണ്ടെന്നും വി.എസ് പൊട്ടനായതുകൊണ്ട് ഇത് മനസിലാക്കുന്നില്ലെന്നുമായിരുന്നു പി.സി. ജോര്‍ജ്ജിന്റെ പ്രതികരണം.
തന്റെ പ്രസ്താവനകള്‍ തലവേദനയാണെന്ന് പറയുന്ന ടി.എന്‍ പ്രതാപനും വി.ഡി സതീശനും തലവേദനയ്ക്കുള്ള മരുന്നുകഴിക്കണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഇരുവരേയും ചികില്‍സിക്കാന്‍ കെ.പി.സി.സി തയ്യാറാകണമെന്നും ജോര്‍ജ്ജ് പറഞ്ഞു.
English Summery
New Delhi: Govt chief whip PC George again made controversial statements on issue of twin posts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.