Guest Teachers | ഹയര്‍സെകന്‍ഡറി ഗസ്റ്റ് അധ്യാപക നിയമനം; പ്രായപരിധി 56 ആക്കി ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ്

 


തിരുവനന്തപുരം: (KVARTHA) ഹയര്‍സെകന്‍ഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി ഉയര്‍ത്തി. 56 ആക്കിയാണ് വിദ്യാഭ്യാസ വകുപ്പ് ഉയര്‍ത്തിയത്. നേരത്തെ ഹയര്‍ സെകന്‍ഡറി സ്‌കൂളുകളില്‍ ജെനറല്‍ വിഭാഗത്തില്‍ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു. പ്രായപരിധി 40ല്‍ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

40 വയസ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകള്‍ റീജിയണല്‍ ഡെപ്യൂടി ഡയറക്ടര്‍മാര്‍ തള്ളുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഒബിസിക്ക് 43, എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 45 വയസ് എന്നിങ്ങനെയായിരുന്നു പ്രായപരിധി.

മാത്രമല്ല, ബിഎഡ് അടക്കമുള്ള എല്ലാ യോഗ്യതകളും നേടിയ ശേഷം വളരെ ചുരുങ്ങിയ കാലം മാത്രമേ അധ്യാപനം നടത്താന്‍ തങ്ങള്‍ക്ക് കഴിയുന്നുള്ളൂവെന്ന പരാതിയും അധ്യാപകരില്‍ നിന്നും ഉദ്യോഗാര്‍ഥികളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ പരിഗണിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി പുനര്‍നിശ്ചയിക്കുകയായിരുന്നു.

നിലവില്‍ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാല്‍ പഠിപ്പിക്കുവാന്‍ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപോര്‍ടും ഉണ്ടായിരുന്നു. ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയാണ് പ്രായം പുനര്‍നിശ്ചയിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Guest Teachers | ഹയര്‍സെകന്‍ഡറി ഗസ്റ്റ് അധ്യാപക നിയമനം; പ്രായപരിധി 56 ആക്കി ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ്



Keywords: News, Kerala, Kerala-News, Educational-News, Malayalam-News, Age, Limit, Higher Secondary, Guest Teachers, Increased, Kerala News, Thiruvananthapuram News, Age limit of higher secondary guest teachers increased.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia