കാര്‍ഷികമേഖലയില്‍ കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ച് കൃഷി വിപുലമാക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കിയെന്ന് മുഖ്യമന്ത്രി
Feb 4, 2020, 14:55 IST
തിരുവനന്തപുരം: (www.kvartha.com 04.02.2020) സംസ്ഥാനത്തെ തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളില്‍ കാര്‍ഷികമേഖലയില്‍ കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ച് കൃഷി വിപുലമാക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കിയെന്ന് മുഖ്യമന്ത്രി. ബി ഡി ദേവസി നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കാര്‍ഷികമേഖലയില്‍ ന്യായമായ വേതനത്തിന് തൊഴിലാളികളെ ലഭ്യമാക്കി കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പുതുതലമുറയെ കാര്‍ഷികരംഗത്തേക്ക് കൊണ്ടുവരുന്നതിനുമാണ് നടപടി. കൃഷിവകുപ്പിന് കീഴില്‍ 'അഗ്രോ സര്‍വ്വീസ് സെന്റര്‍ & സര്‍വ്വീസ് ഡെലിവറി' എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളില്‍ 297 കാര്‍ഷിക കര്‍മ്മ സേനകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 18നും 55നും വയസ്സിനിടയിലുള്ള സന്നദ്ധരായ 25-30 വരെ അംഗങ്ങളെയാണ് ഒരു കര്‍മ്മസേനയില്‍/തൊഴില്‍ സേനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പുതിയ ഒരു കാര്‍ഷിക കര്‍മ്മസേന രൂപീകരിക്കുന്നതിന് ഒരു ലക്ഷം രൂപ അനുവദിക്കുന്നുണ്ട്. ഇവര്‍ക്ക് കൃഷിപ്പണികള്‍ ചെയ്യുന്നതിനും യന്ത്ര സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും പരിശീലനം നല്‍കുകയും യൂണിഫോം, യന്ത്രസാമഗ്രികള്‍ എന്നിവ ലഭ്യമാക്കി സുഗമമായ പ്രവര്‍ത്തനത്തിന് 9 ലക്ഷം രൂപ കൃഷി വകുപ്പ് നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ വരുമാനവും, മെച്ചപ്പെട്ട ആദായവും ലഭ്യമാക്കുവാന്‍ ഇതുവഴി സാധിക്കും.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കേരള സഹകരണ സംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് യന്ത്രസാമഗ്രികള്‍ വാങ്ങാനും അടിസ്ഥാന സൗകര്യ വികസനത്തിനും ഉത്പാദന/ഗുണമേന്മാ വര്‍ദ്ധനവിനും തദ്ദേശ സ്വയംഭരണസമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ധനസഹായം നല്‍കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നാമമാത്ര കര്‍ഷകര്‍/ ചെറുകിട കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, പാടശേഖര സമിതികള്‍, പാട്ടകൃഷിക്കാര്‍ എന്നിവര്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വളം, വിത്ത്, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ വാങ്ങി നല്‍കുകയും കൂലിച്ചെലവ്, കീടരോഗ നിയന്ത്രണം, ജലസേചനം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി.
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിന് നിര്‍ദ്ദേശിച്ചു. കൂടാതെ, പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണന സംവിധാനം ഒരുക്കി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയിലേക്ക് പുതുതലമുറയെ കൊണ്ടുവരുന്നതിനും നിരവധി പദ്ധതികള്‍ നടപ്പിലാക്കിവരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Thiruvananthapuram, Minister, CM, Pinarayi Vijayan, Agricultural is Program Expanded; CM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.