തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി നല്‍കിയ പ്രസ്താവന സര്‍ക്കാര്‍ പിന്‍വലിക്കാനും പകരം പുതിയ സത്യവാങ്മൂലം നല്‍കാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പുതിയ സത്യവാങ്മൂലം തയാറാക്കാന്‍ മന്ത്രിമാരായ പി.ജെ.ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ നാലംഗ ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലും എജിയുടെ പ്രസ്താവന പിന്‍വലിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.
അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്ന് താന്‍ ഹൈക്കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് എജി മന്ത്രിസഭാ യോഗത്തെ അറിയിച്ചു. പരസ്പരവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നു തന്നെയാണ് ആവശ്യപ്പെട്ടത്. തന്റെ പ്രസ്താവന ഭാഗികമായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങള്‍ പ്രസ്താവന വളച്ചൊടിക്കുകയും ചെയ്തതായി എജി പറഞ്ഞു.
Keywords: Mullaperiyar Dam, Advocate general, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.