കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് അഹമദ് സാലിം അല്‍ വഹിഷി
Sep 14, 2012, 21:49 IST
കൊച്ചി: കേരളത്തില്‍ നിക്ഷേപത്തിന് തയാറാണെന്നും എമര്‍ജിംഗ് കേരളയ്ക്ക് ശേഷം ഇതു സംബന്ധിച്ച കൂടുതല്‍ ധാരണകള്‍ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നതായും ന്യൂഡല്‍ഹിയിലെ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് മിഷന് അംബാസഡര്‍ അഹമദ് സാലിം സാലിഹ് അല്‍ വഹിഷി പറഞ്ഞു.
സംസ്ഥാനത്ത് അനവധി മേഖലകളില്‍ നിക്ഷേപസൗഹൃദ അന്തരീക്ഷമുണ്ട്. പ്രസ്തുത മേഖലകള്‍ ഏതൊക്കെയെന്ന് വിലയിരുത്താനും സാധ്യതകള്‍ പഠിക്കാനുമാണ് അറബ് പ്രതിനിധികള്‍ എമര്‍ജിംഗ് കേരളയില്‍ പങ്കെടുക്കുന്നത്. മൂന്ന് ദിവസമായി നടക്കുന്ന ഈ ചര്‍ച്ചാ സമ്മേളനത്തെ വലിയ പ്രതീക്ഷയോടെയാണ് അറബ് ലീഗ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മണ്ണ് പല തരം കാര്‍ഷിക വിളകള്‍ക്ക് പര്യാപ്തമായതിനാല്‍ കാര്‍ഷിക രംഗത്ത് നിക്ഷേപത്തിന് ചില അറബ് രാജ്യങ്ങള്‍ ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കേരളത്തിലെ പോലെയുള്ള ഭക്ഷണ ക്രമമാണ് പലപ്പോഴും അറബ് രാജ്യങ്ങളില്‍ തുടരുന്നത്. ടൂറിസം, ട്രാവല്‍, എയര്‍ലൈന്‍സ്, മെഡിക്കല്‍ ടൂറിസം, ഹോട്ടല്‍ വ്യവസായം, സീ ഫുഡ്, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കാണ് അറബ് ലീഗിന്റെ മുന്‍ഗണന. അറബ് രാജ്യങ്ങളില്‍ ധാരാളം മലയാളികളുള്ളതിനാല്‍ കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ വളരെ എളുപ്പമാണ്. ഇവിടുത്തെ സംസ്ക്കാരവും ഭാഷയും അതുകൊണ്ട് തന്നെ തടസമാകില്ല.
അറബ്-ഇന്ത്യാ നിക്ഷേപക സംഗമം വഴി 22 അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ 145 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് വരാനിരിക്കുന്നത്. ഇത് കേരളത്തിന് വന്‍ നേട്ടമുണ്ടാക്കുമെന്നുറപ്പാണ്. എമര്‍ജിംഗ് കേരളയുടെ ഉദ്ഘാടന ദിനത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ പ്രസംഗങ്ങളെ പ്രതീക്ഷകളോടെയാണ് അറബ് ലോകം സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുമായി ഇതിനോടകം കൂടിക്കാഴ്ച നടത്താനും ആശയ വിനിമയത്തിനും സാധിച്ചു. സംസ്ഥാനത്ത് മുതല്‍മുടക്കാനുള്ള ചില പദ്ധതികള്‍ സംബന്ധിച്ച് അദ്ദേഹവുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. കേരളവുമായി ശക്തമായ വ്യാപാര-വാണിജ്യ ബന്ധത്തിനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അത് സാധ്യമാകുമെന്ന പ്രതീക്ഷയുണ്ട്. അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ മുന്‍ കാലങ്ങളില്‍ സൂക്ഷിച്ചിരുന്ന സുദൃഢ ബന്ധം ഇനിയും തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Keywords: Ahmed Salem Saleh Al-Wahishi, Emerging Kerala, New Delhi, Leagure off Arab states mission Ambassador, Kochi, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.