കേര­ള­ത്തില്‍ നിക്ഷേ­പ­ത്തിന് തയ്യാ­റാ­ണെന്ന് അ­ഹ­മ­ദ് സാലിം അല്‍ വ­ഹിഷി

 


കേര­ള­ത്തില്‍ നിക്ഷേ­പ­ത്തിന് തയ്യാ­റാ­ണെന്ന് അ­ഹ­മ­ദ് സാലിം അല്‍ വ­ഹിഷി
കൊ­ച്ചി: കേ­ര­ള­ത്തില്‍ നി­ക്ഷേ­പ­ത്തി­ന് ത­യാ­റാ­ണെ­ന്നും എ­മര്‍­ജിം­ഗ് കേ­ര­ള­യ്­ക്ക് ശേ­ഷം ഇ­തു സം­ബ­ന്ധി­ച്ച കൂ­ടു­തല്‍ ധാ­ര­ണ­കള്‍ ഉ­രു­ത്തി­രി­യു­മെ­ന്ന് പ്ര­തീ­ക്ഷി­ക്കു­ന്ന­താ­യും ന്യൂ­ഡല്‍­ഹി­യി­ലെ ലീ­ഗ് ഓ­ഫ് അ­റ­ബ് സ്റ്റേ­റ്റ്‌­സ് മി­ഷന്‍ അം­ബാ­സ­ഡര്‍ അ­ഹ­മ­ദ് സാലിം സാ­ലി­ഹ് അല്‍ വ­ഹിഷി പ­റ­ഞ്ഞു.­­

സം­സ്ഥാ­ന­ത്ത് അ­ന­വ­ധി മേ­ഖ­ല­ക­ളില്‍ നി­ക്ഷേ­പ­സൗ­ഹൃ­ദ­ അ­ന്ത­രീ­ക്ഷമുണ്ട്. പ്ര­സ്­തു­ത മേ­ഖ­ല­കള്‍ ഏ­തൊ­ക്കെ­യെ­ന്ന് വി­ല­യി­രു­ത്താ­നും സാ­ധ്യ­ത­കള്‍ പഠി­ക്കാ­നു­മാ­ണ് അ­റ­ബ് പ്ര­തി­നി­ധി­കള്‍ എ­മര്‍­ജിം­ഗ് കേ­ര­ള­യില്‍ പ­ങ്കെ­ടു­ക്കു­ന്ന­ത്.­­ മൂ­ന്ന് ദി­വ­സ­മാ­യി ന­ട­ക്കു­ന്ന ഈ ചര്‍­ച്ചാ സ­മ്മേ­ള­ന­ത്തെ വ­ലി­യ പ്ര­തീ­ക്ഷ­യോ­ടെ­യാ­ണ് അ­റ­ബ് ലീ­ഗ് നോ­ക്കി­ക്കാ­ണു­ന്ന­തെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.­­

കേ­ര­ള­ത്തി­ലെ മ­ണ്ണ് പ­ല ത­രം കാര്‍­ഷി­ക വി­ള­കള്‍­ക്ക് പ­ര്യാ­പ്­ത­മാ­യ­തി­നാല്‍ കാര്‍­ഷി­ക രം­ഗ­ത്ത് നി­ക്ഷേ­പ­ത്തി­ന് ചി­ല അ­റ­ബ് രാ­ജ്യ­ങ്ങള്‍ ഇ­തി­നോ­ട­കം താല്‍­പ­ര്യം പ്ര­ക­ടി­പ്പി­ച്ചി­ട്ടു­ണ്ട്.­­ മാ­ത്ര­മ­ല്ല കേ­ര­ള­ത്തി­ലെ പോ­ലെ­യു­ള്ള ഭ­ക്ഷ­ണ ക്ര­മ­മാ­ണ് പ­ല­പ്പോ­ഴും അ­റ­ബ് രാ­ജ്യ­ങ്ങ­ളില്‍ തു­ട­രു­ന്ന­ത്.­­ ടൂ­റി­സം, ട്രാ­വല്‍, എ­യര്‍­ലൈന്‍­സ്, മെ­ഡി­ക്കല്‍ ടൂ­റി­സം, ഹോ­ട്ടല്‍ വ്യ­വ­സാ­യം, സീ ഫു­ഡ്, വി­ദ്യാ­ഭ്യാ­സം എ­ന്നീ മേ­ഖ­ല­കള്‍­ക്കാ­ണ് അ­റ­ബ് ലീ­ഗി­ന്റെ മുന്‍­ഗ­ണ­ന. ­­­­അ­റ­ബ് രാ­ജ്യ­ങ്ങ­ളില്‍ ധാ­രാ­ളം മ­ല­യാ­ളി­ക­ളു­ള്ള­തി­നാല്‍ കേ­ര­ള­ത്തില്‍ വ്യ­വ­സാ­യം തു­ട­ങ്ങാന്‍ വ­ള­രെ എ­ളു­പ്പ­മാ­ണ്. ഇ­വി­ടു­ത്തെ സം­സ്­ക്കാ­ര­വു­ം ഭാ­ഷ­യും അതു­കൊണ്ട് തന്നെ ത­ട­സ­മാ­കി­ല്ല.­­ ­­

അ­റ­ബ്­-­ഇ­ന്ത്യാ നി­ക്ഷേ­പ­ക സം­ഗ­മം വ­ഴി 22 അ­റ­ബ് രാ­ജ്യ­ങ്ങ­ളും ഇ­ന്ത്യ­യും ത­മ്മില്‍ 145 ബി­ല്യണ്‍ യു­എ­സ് ഡോ­ള­റി­ന്റെ നി­ക്ഷേ­പ­മാ­ണ് വരാ­നി­രി­ക്കു­ന്ന­ത്. ­­ഇ­ത് കേ­ര­ള­ത്തി­ന് വന്‍ നേട്ട­മു­ണ്ടാ­ക്കു­മെ­ന്നു­റ­പ്പാ­ണ്. എ­മര്‍­ജിം­ഗ് കേ­ര­ള­യു­ടെ ഉ­ദ്­ഘാ­ട­ന ദി­ന­ത്തില്‍ പ്ര­ധാ­ന­മ­ന്ത്രി­യും മു­ഖ്യ­മ­ന്ത്രി­യും ന­ട­ത്തി­യ പ്ര­സം­ഗ­ങ്ങ­ളെ പ്ര­തീ­ക്ഷ­ക­ളോ­ടെ­യാ­ണ് അ­റ­ബ് ലോ­കം സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്.­­ മു­ഖ്യ­മ­ന്ത്രി­യു­മാ­യി ഇ­തി­നോ­ട­കം കൂ­ടി­ക്കാ­ഴ്­ച ന­ട­ത്താ­നും ആ­ശ­യ വി­നി­മ­യ­ത്തി­നും സാ­ധി­ച്ചു. ­­സം­സ്ഥാ­ന­ത്ത് മു­തല്‍­മു­ട­ക്കാ­നു­ള്ള ചി­ല പ­ദ്ധ­തി­കള്‍ സം­ബ­ന്ധി­ച്ച് അ­ദ്ദേ­ഹ­വു­മാ­യി ആ­ശ­യ­വി­നി­മ­യം ന­ട­ത്തി­ക്ക­ഴി­ഞ്ഞു.­­ കേ­ര­ള­വു­മാ­യി ശ­ക്ത­മാ­യ വ്യാ­പാ­ര­-­വാ­ണി­ജ്യ ബ­ന്ധ­ത്തി­നാ­ണ് ത­ങ്ങള്‍ ആ­ഗ്ര­ഹി­ക്കു­ന്ന­ത്.­­ അ­ത് സാ­ധ്യ­മാ­കു­മെ­ന്ന പ്ര­തീ­ക്ഷ­യു­ണ്ട്.­­ അ­റ­ബ് രാ­ജ്യ­ങ്ങ­ളും ഇ­ന്ത്യ­യും ത­മ്മില്‍ മുന്‍ കാ­ല­ങ്ങ­ളില്‍ സൂ­ക്ഷി­ച്ചി­രു­ന്ന സു­ദൃ­ഢ ബ­ന്ധം ഇ­നി­യും തു­ട­രു­മെ­ന്നും അ­ദ്ദേ­ഹം പ്രത്യാശ പ്രക­ടി­പ്പി­ച്ചു.

Keywords:  Ahmed Salem Saleh Al-Wahishi, Emerging Kerala, New Delhi, Leagure off Arab states mission Ambassador, Kochi, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia