AI Camera | എ ഐ ക്യാമറാ വിവാദം: പൊതുഖജനാവിന് യാതൊരു നഷ്ടവുമില്ലെന്ന് തെളിയിച്ചാല്‍ താന്‍ മാപ്പ് പറയുമെന്ന് വി ഡി സതീശന്‍
May 16, 2023, 14:32 IST
കണ്ണൂര്‍: (www.kvartha.com) എ ഐ കാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുഖജനാവിന് യാതൊരു നഷ്ടവുമില്ലെന്ന് തെളിയിച്ചാല്‍ താന്‍ മാപ്പ് പറയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡിസതീശന്‍. എസ് ആര്‍ ഐ ടി കംപനി തനിക്ക് അയച്ച വകീല്‍ നോടീസിന് കൃത്യമായി മറുപടി അയച്ചിട്ടുണ്ടെന്ന്
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും ഭീഷണിപ്പെടുത്തുകയാണെന്നും പരാതി ഒരിക്കലും പിന്‍വലിക്കില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. 50 കോടി രൂപ കൊണ്ട് ഒറ്റയ്ക്ക് തീരേണ്ട പദ്ധതിയുടെ ടെന്‍ഡര്‍ 151 കോടിയായി ഉയര്‍ത്തുകയായിരുന്നു. ടെന്‍ഡറില്‍ പറയുന്ന ഒരു യോഗ്യതയും ഈ കംപനികള്‍ക്കില്ല. എല്ലാത്തിനും ഉപകരാര്‍ നല്‍കി എസ് ആര്‍ ഐ ടി നോക്കുകൂലി വാങ്ങി മാറി നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രസാഡിയ എന്ന കംപനിയും ടെക് നികല്‍ യോഗ്യത ഇല്ലാത്ത കംപനിയാണ്. ഇവര്‍ യാതൊന്നും ചെയ്യാതെ 60 കമീഷന്‍ വാങ്ങാനാണ് ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള കംപനിയാണ് പൊസാഡിയ. കംപനിയുടെ രണ്ടു മീറ്റിങുകളില്‍ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തിട്ടുണ്ട്. പൊതു ഖജനാവിന് കരാറിലൂടെ നഷ്ടമുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പറയുന്നത് വെറുതെയാണ്. കരാര്‍ വായിച്ചു നോക്കാതെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത്.
എ ഐ ക്യാമറാ കരാറുണ്ടാക്കിയത് എകെജി ഭവനില്‍ നിന്നല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. വ്യാജ കംപനികള്‍ സൗജന്യമായാണ് പദ്ധതി നടത്തുന്നതെന്ന് തെളിയിച്ചാല്‍ താന്‍ പരസ്യമായി മാപ്പുപറഞ്ഞ് ആരോപണങ്ങള്‍ പിന്‍വലിക്കുമെന്നും പുത്തരി കണ്ടത്തില്‍ സ്വീകരണം നല്‍കി കംപനി പ്രതിനിധികളെ പൊന്നാടയണിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സണ്ണി ജോസഫ് എംഎല്‍എ ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Politics, VD Satheesan, Government, Press meet, AI camera, AI Camera Controversy: VD Satheesan Says Will Apologize If Proves No Loss To Public Exchequer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.