AI Camera | കാമറക്കണ്ണില്‍ കുടുങ്ങി മുഖ്യമന്ത്രിയും കുടുംബവും; പ്രതിസന്ധിയില്‍ സിപിഎമും രണ്ടാം പിണറായി സര്‍കാരും
May 5, 2023, 11:38 IST
-ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളിലും വിവാദങ്ങളിലും കുരുങ്ങുന്നത് സിപിഎമിനെ പ്രതിരോധത്തിലാക്കുന്നു. രണ്ടാം പിണറായി സര്‍കാരിനെ പിടിച്ചുകുലുക്കിയ എഐ കരാര്‍ ഇടപാടില്‍ മുഖ്യമന്ത്രി ഇനി നേരിടാനിരിക്കുന്നത് അഗ്‌നി പരീക്ഷണങ്ങളാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയോടൊപ്പം കട്ടയ്ക്കു ഉറച്ചു നില്‍ക്കാറുളള പാര്‍ടി സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരാഴ്ചയായി മൗനം പാലിക്കുന്നത് സിപിഎമില്‍ അസാധാരണ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വരും ദിവസങ്ങളില്‍ നടക്കുന്ന സംസ്ഥാന സെക്രടറിയേറ്റ്, സംസ്ഥാന കമിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് സൂചന.
പാര്‍ടി സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കുന്നതിന് മുന്‍പേ തന്നെ മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുന്നതിനായി വാര്‍ത്താസമ്മേളനം വിളിക്കണമെന്ന ആവശ്യവും പാര്‍ടിക്കുളളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഇടതുസര്‍കാരിനെതിരെ ഉയര്‍ന്നിട്ടുളള അഴിമതി ആരോപണങ്ങള്‍ പാര്‍ടി പോളിറ്റ് ബ്യൂറോയുടെ ശ്രദ്ധയിലും വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് വിവാദ കരാറില്‍ ഉള്‍പ്പെട്ടതായുളള ആരോപണങ്ങള്‍ അഴിമതിയില്‍ അകന്നു നില്‍ക്കുന്ന സിപിഎമിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. ചാനല്‍ ചര്‍ചകളില്‍ എഐ കാമറാ വിവാദങ്ങളില്‍ സര്‍കാരിനെയും മുഖ്യമന്ത്രിയെയും ന്യായീകരിക്കാന്‍ ചാനല്‍ ഫ്‌ലോറുകളില്‍ സിപിഎം പ്രതിനിധികളായ എം അനില്‍കുമാര്‍, ഷാജര്‍ഖാന്‍, ജെയ്ക്ക് പി തോമസ്, എം പ്രകാശന്‍ എന്നിവര്‍ വിയര്‍ക്കുകയാണ്.
പലപ്പോഴും കരാറിന്റെ വിശദാംശങ്ങള്‍പോലും അറിയാതെയാണ് ഇവര്‍ ന്യൂസ് ചര്‍ച്ചകളില്‍ ബഹളമുണ്ടാക്കുന്നതെന്ന് ആക്ഷേപമുണ്ട്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പ്രിംഗ്ലര്‍ അഴിമതിക്കു ശേഷം കുടത്തില്‍ നിന്നും പുറത്തുവിട്ട മറ്റൊരു ഭൂതമായി എഐ കാമറ വിവാദം മാറിയിരിക്കുകയാണ്. ഓരോദിവസവും പുതിയ തെളിവുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുമ്പോള്‍ വെറുതെ കമീഷന്‍ വാങ്ങുന്ന കരാര്‍ കംപനികളുടെ വന്‍ശൃംഖല തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രണ്ടു തവണ മന്ത്രിസഭ തളളികളഞ്ഞ കരാര്‍ വീണ്ടും നടപ്പിലാക്കിയതില്‍ ഘടകകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
അതുകൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ സിപിഐ ഉള്‍പെടെയുളള പാര്‍ടികള്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്. ഗതാഗത വകുപ്പല്ല കരാര്‍ നല്‍കിയതെന്നാണ് മന്ത്രി ആന്റണി രാജുവിന്റെ വിശദീകരണം. ആരോപണങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് സര്‍കാര്‍ പൊതുഭരണ സെക്രടറിയെ കൊണ്ടു അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് പ്രതിപക്ഷത്തിന് സ്വീകാര്യമല്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സര്‍കാരിന്റെ കീഴില്‍ ശമ്പളം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്‍ സര്‍കാരിനെതിരെ അന്വേഷണം നടത്തി റിപോര്‍ട് നല്‍കുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്.
എന്തുതന്നെയായാലും എഐ കാമറ പദ്ധതിയില്‍ നിന്നും താല്‍ക്കാലികമായി പിന്നോട്ടുപോയി തടിയൂരാനാണ് പിണറായി സര്‍കാര്‍ ശ്രമിക്കുന്നത്. ഇതാകട്ടെ പാര്‍ടിക്കും സര്‍കാരിനും നാണക്കേടും പ്രതിപക്ഷത്തിന് രാഷ്ട്രീയ വിജയവുമുണ്ടാക്കും. രണ്ടാം പിണറായി സര്‍കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ സര്‍കാരിനും മുഖ്യമന്ത്രിക്കുമേറ്റ തിരിച്ചടി സിപിഎമിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രടറിയേറ്റ് യോഗത്തിലും ശനിയാഴ്ച നടക്കുന്ന സംസ്ഥാന സമിതിയോഗത്തിലും മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചും അതു നടപ്പിലാക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും വിശദീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതു എത്രമാത്രം പാര്‍ടി നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

Keywords: Malayalam News, Kerala News, AI Camera, Traffic Fine, Pinarayi Vijayan, CPM, Politics, Kerala Politics, Political News, AI Camera: CPM and second Pinarayi government in crisis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.