Fine | 'എഐ കാമറയ്ക്ക് മുന്നില്‍ മനപൂര്‍വം 51 തവണ നിയമലംഘനം നടത്തി'; ഒടുവില്‍ പിടിയിലായ യുവാവിന് 60,000 രൂപ പിഴ ചുമത്തി
Oct 5, 2023, 15:24 IST
എറണാകുളം: (KVARTHA) എ ഐ കാമറയ്ക്ക് മുന്നില്‍ മനപൂര്‍വം നിയമലംഘനം നടത്തിയ യുവാവ് ഒടുവില്‍ പിടിയിലായതായി അധികൃതര്‍. 51 തവണ നിയമലംഘനം നടത്തിയ മൂവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്. അന്വേഷണത്തിനൊടുവില്‍ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്: ആദ്യം ബൈകിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാള്‍ എ ഐ കാമറയുടെ മുന്നില്‍ മനപൂര്‍വം നിയമലംഘനം നടത്തിയത്. ഇത് പല തവണയായപ്പോഴാണ് ശ്രദ്ധിയില്പെടുന്നത്. തുടര്‍ന്ന് നടപടികള്‍ക്ക് പിഴ അടയ്ക്കാന്‍ നോടീസ് അയച്ചു.
ഇതോടെയാണ് ഇയാള്‍ മനപൂര്‍വം കബളിപ്പിക്കുകയായിരുന്നുവെന്ന് മനസിലായത്. യുവാവ് നമ്പര്‍ തെറ്റിച്ചാണ് പതിപ്പിച്ചതെന്നും നോടീസ് കിട്ടുന്നത് മറ്റ് പലര്‍ക്കുമാണെന്നുള്ള വിവരം ട്രാഫിക് പൊലീസിന് ലഭിച്ചു. എ ഐ കാമറ പരിശോധിച്ചപ്പോള്‍, ഇയാള്‍ മൂന്നുപേരേ കൂടി വാഹനത്തില്‍ കയറ്റിയും ഹെല്‍മെറ്റ് വെക്കാതെയും ബൈകില്‍ സ്റ്റന്‍ഡിങ് നടത്തുന്നതും തിരിച്ചറിഞ്ഞു.
പിന്നീട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് മുവാറ്റുപുഴയിലും പരിസരത്തും മഫ്തിയില്‍ തിരച്ചില്‍ നടത്തി ആളെ പിടികൂടുകയായിരുന്നു. പ്രദേശവാസികള്‍ യുവാവിന്റെ ചിത്രം തിരിച്ചറിഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയാണ് നോടീസ് നല്‍കുന്നത്.
എ ഐ കാമറയുടെ മുന്നില്‍ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കാന്‍ നോടീസ് നല്‍കിയത്. യുവാവ് കഴിഞ്ഞ ദിവസം നേരിട്ടെത്തി എറണാകുളം ആര്‍ടിഒ ഓഫീസില്‍ 57000 രൂപ പിഴയടച്ചു. ഇയാളുടെ വാഹനം ഉള്‍പെടെയുള്ളവ പിടിച്ചെടുത്തു. ലൈസെന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എ ഐ കാമറയുടെ മുന്നില്‍ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കാന്‍ നോടീസ് നല്‍കിയത്. യുവാവ് കഴിഞ്ഞ ദിവസം നേരിട്ടെത്തി എറണാകുളം ആര്‍ടിഒ ഓഫീസില്‍ 57000 രൂപ പിഴയടച്ചു. ഇയാളുടെ വാഹനം ഉള്‍പെടെയുള്ളവ പിടിച്ചെടുത്തു. ലൈസെന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News, Police-News, Muvattupuzha News, Ernakulam News, AI Camera, Violation, Youth, Arrested, Imposed, Fine, AI Camera Violation; Youth imposed Rs 60,000 fine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.