സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന എയര്‍ഹോസ്റ്റസ്മാരായ ഫിറമോസയും റാഹിലയും അറസ്റ്റില്‍

 


കോഴിക്കോട്: (www.kvartha.com 10.11.2014) നെടുമ്പാശേരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന എയര്‍ഹോസ്റ്റ്മാരായ ഫിറമോസയും റാഹിലയും അറസ്റ്റില്‍. റവന്യൂ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ തലശേരി, പുല്‍പ്പളളി എന്നിവിടങ്ങളില്‍വെച്ചായിരുന്നു സുഹൃത്തുക്കളായ ഇവുരുടെയും അറസ്റ്റ്.

കോഫേ പോസ നിയമപ്രകാരം ഇരുവരേയും കരുതല്‍ തടങ്കലിലാക്കാന്‍ നേരത്തേ നിര്‍ദേശം ഉണ്ടായിരുന്നു.  എന്നാല്‍ പ്രതികള്‍ ഒളിവില്‍പ്പോവുകയും കരുതല്‍ തടങ്കലിനെ  ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.

ഹര്‍ജി സുപ്രീംകോടതി  തളളിയ സാഹചര്യത്തിലാണ് പ്രതികളെ  അറസ്റ്റ് ചെയ്യാന്‍ റവന്യൂ ഇന്റലിജന്‍സ് തീരുമാനിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് കൊണ്ടുപോയി.
സ്വര്‍ണക്കടത്ത് കേസില്‍ നാലും അഞ്ചും പ്രതികളാണ് ഇവര്‍.
സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന എയര്‍ഹോസ്റ്റസ്മാരായ ഫിറമോസയും റാഹിലയും അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
എടനീര്‍ വനശാസ്താ ക്ഷേത്രത്തില്‍ കവര്‍ച

Keywords:  Kozhikode, Nedumbassery Airport, Arrest, Supreme Court of India, Thalassery, Jail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia