Service Disruption | കണ്ണൂര്‍ വിമാനതാവളത്തില്‍ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി 2 സര്‍വീസ് മുടങ്ങി; വിവരം യാത്രക്കാരെ അറിയിച്ചിരുന്നതായി അധികൃതര്‍

 


കണ്ണൂര്‍: (KVARTHA) ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചുവെങ്കിലും എയര്‍ ഇന്‍ഡ്യ സര്‍വീസുകള്‍ ശനിയാഴ്ച (11.05.2024) പുലര്‍ചെയും റദ്ദാക്കി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനങ്ങളാണ് സര്‍വീസ് മുടങ്ങിയത്.

5.15ന് പുറപ്പെടേണ്ട ദമാം, 9.30ന് പുറപ്പെടേണ്ട അബൂദബി സര്‍വീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്. ഇതോടെ ഇവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ അനിശ്ചിതത്വത്തിലായി. അതേസമയം, വിവരം യാത്രക്കാരെ അറിയിച്ചിരുന്നതായി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് അധികൃതര്‍ പറഞ്ഞു.

Service Disruption | കണ്ണൂര്‍ വിമാനതാവളത്തില്‍ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി 2 സര്‍വീസ് മുടങ്ങി; വിവരം യാത്രക്കാരെ അറിയിച്ചിരുന്നതായി അധികൃതര്‍

കണ്ണൂരില്‍ വെള്ളിയാഴ്ച (10.05.2024) നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ശാര്‍ജ, അബൂദബി, ദമാം, മസ്ഖത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച രണ്ട് സര്‍വീസുകള്‍ കൂടി റദ്ദാക്കിയത്.

ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്‍ഡ്യയില്‍ സര്‍വീസ് പ്രതിസന്ധിയിലായത്. 200 ലധികം കാബിന്‍ ക്രൂ ജീവനക്കാര്‍ സിക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര -അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമൂലം റദ്ദാക്കിയത്.

Keywords: News, Kerala, Kannur, Kannur-News, Business, Service Disruption, Air India Express, Cancellations, Persist, Strike, Ends, Abu Dhabi, Damam, Flight, Employees, Air India Express Cancellations Persist After Strike Ends.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia