Air India | അയാട്ട ഓപ്പറേഷണല്‍ സേഫ് റ്റി ഓഡിറ്റ് വിജയകരമായി പൂര്‍ത്തിയാക്കി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്
ലോകമെമ്പാടുമുള്ള എയര്‍ലൈനുകളുടെ ട്രേഡ് അസോസിയേഷനായ അയാട്ട ആണ് അയാട്ട ഓപ്പറേഷണല്‍ സേഫ് റ്റി ഓഡിറ്റ് നടത്തുന്നത്
വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ചുള്ള സുപ്രധാന ഘടകമാണ് അയാട്ട ഓപ്പറേഷണല്‍ സേഫ്റ്റി ഓഡിറ്റ് രജിസ്‌ട്രേഷന്‍
കൊച്ചി: (KVARTHA) അയാട്ട ഓപ്പറേഷണല്‍ സേഫ് റ്റി ഓഡിറ്റ് വിജയകരമായി പൂര്‍ത്തിയാക്കി എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്.
ലോകോത്തര സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാനായി അന്താരാഷ്ട്ര എയര്‍ ട്രാന്‍സ് പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) നടത്തുന്ന അയാട്ട ഓപ്പറേഷണല്‍ സേഫ് റ്റി ഓഡിറ്റ് (അയോസ) ആണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ലോകമെമ്പാടുമുള്ള എയര്‍ലൈനുകളുടെ ട്രേഡ് അസോസിയേഷനായ അയാട്ട (ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍) ആണ് അയാട്ട ഓപ്പറേഷണല്‍ സേഫ് റ്റി ഓഡിറ്റ് നടത്തുന്നത്. സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുകയാണ് അയോസ പരിശോധനയുടെ ലക്ഷ്യം.
വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ചുള്ള സുപ്രധാന ഘടകമാണ് അയാട്ട ഓപ്പറേഷണല്‍ സേഫ്റ്റി ഓഡിറ്റ് രജിസ്‌ട്രേഷന്‍. മാനേജ് മെന്റ്, ഫ് ളൈറ്റ് ഓപ്പറേഷന്‍സ്, ഓപ്പറേഷണല്‍ കണ്‍ട്രോള്‍, ഫ് ളൈറ്റ് ഡിസ് പാച്ച്, എയര്‍ക്രാഫ് റ്റ് എഞ്ചിനീയറിംഗും മെയിന്റനന്‍സും, ക്യാബിന്‍ ഓപ്പറേഷന്‍സ്, എയര്‍ക്രാഫ് റ്റ് ഗ്രൗണ്ട് ഹാന്‍ഡിലിംഗ്, കാര്‍ഗോ ഓപ്പറേഷന്‍സ്, ഓപ്പറേഷണല്‍ സെക്യൂരിറ്റി തുടങ്ങിയ പ്രധാന മേഖലകളിലെ മികവ് പരിഗണിച്ചാണ് അയാട്ട ഓപ്പറേഷണല്‍ സേഫ് റ്റി ഓഡിറ്റ് രജിസ്‌ട്രേഷന്‍ നല്‍കുന്നത്.
അയാട്ട ഓപ്പറേഷണല്‍ സേഫ് റ്റി ഓഡിറ്റ് രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ അഭിമാനമുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു. സുരക്ഷ, ഭദ്രത, പ്രവര്‍ത്തന മികവ് തുടങ്ങിയവയിലുള്ള ഞങ്ങളുടെ അര്‍പ്പണബോധത്തിന്റെ തെളിവാണ് ഈ നേട്ടം. അയാട്ട ഓപ്പറേഷണല്‍ സേഫ് റ്റി ഓഡിറ്റ് രജിസ്‌ട്രേഷന്‍ എന്ന കര്‍ശനമായ ഈ വിലയിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നത് എല്ലാ പ്രവര്‍ത്തനങ്ങളിലും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.