Kannur Airport | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്
Nov 10, 2023, 08:50 IST
മട്ടന്നൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തും. ടൂറിസം സാധ്യതകള്‍ ലക്ഷ്യമിട്ട് കണ്ണൂരില്‍നിന്ന് ആഭ്യന്തര സര്‍വീസ് വിപുലപ്പെടുത്താനും തീരുമാനിച്ചു. നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
നവംബര്‍ 15 മുതല്‍ ദിവസവും ബെംഗ്‌ളൂറിലേക്ക് സര്‍വീസ് നടത്തും. അഹ് മദാബാദ്, ഹൈദരാബാദ്, കൊല്‍കത്ത സര്‍വീസുകളും മാലിദ്വീപ്, സിംഗപുര്‍, ബാങ്കോക് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും പരിഗണിക്കും. വടക്കേ മലബാറിന്റെ ടൂറിസം സാധ്യതകള്‍ പ്രചരിപ്പിക്കുന്നതിന് പാന്‍ ഇന്‍ഡ്യ ശൃംഖലയില്‍ ആവശ്യമായ സഹായം നല്‍കുമെന്നും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് അറിയിച്ചു.
അടുത്തുതന്നെ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ അതിന്റെ പരമാവധി സര്‍വീസ് കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ലഭിക്കുവാന്‍ വേണ്ട സാഹചര്യം ഒരുക്കുന്നത് സംബന്ധിച്ചാണ് എയര്‍ ഇന്‍ഡ്യ ഉദ്യോഗസ്ഥരുമായി മുഖാമുഖം സംഘടിപ്പിച്ചത്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കുടക് ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഹോം സ്റ്റേ, മറ്റ് സൗകര്യങ്ങള്‍ എന്നിവ അവര്‍ക്കുമുന്നില്‍ അവതരിപ്പിച്ചു.
ചേംബര്‍ പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രവീണ്‍ കുമാര്‍ (എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ഹെഡ് ഓഫ് സെയില്‍സ് - ദക്ഷിണേന്‍ഡ്യ), സായികുമാര്‍ (എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ഹെഡ് ഓഫ് സെയില്‍സ് - ആന്ധ്രപ്രദേശ്, കേരള), റോണ്‍ ജോര്‍ജ് (എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് സെയില്‍സ് മാനേജര്‍ - കേരള), വി ജി ഗിരീഷ്, അനൂപ് ഗണേഷ്, കിയാല്‍ എം ഡി സി ദിനേശ് കുമാര്‍, ചേംബര്‍ വൈസ് പ്രസിഡന്റ് സച്ചിന്‍ സൂര്യകാന്ത്, കെ കെ പ്രദീപ്, ഇ കെ അജിത്ത്കുമാര്‍, ദിനേശ് ആലിങ്കല്‍, വിനോദ് നാരായണ്‍, സി വി ദീപക് എന്നിവര്‍ സംസാരിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.