Flight | സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ എയര്‍ ഇന്‍ഡ്യ വിമാനം പിടിച്ചിട്ടു
Dec 13, 2022, 12:59 IST
കോഴിക്കോട്: (www.kvartha.com) കരിപ്പൂരില്‍ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളായി പിടിച്ചിട്ട നിലയില്‍. കൊച്ചി-കോഴിക്കോട്-ബഹ്റൈന്‍ വിമാനമാണ് രണ്ടര മണിക്കൂറായി പിടിച്ചിട്ടിരിക്കുന്നത്. വിമാനം ടേക് ഓഫ് ചെയ്ത ശേഷം നിര്ത്തിയിടുകയായിരുന്നുവെന്നാണ് വിവരം.
സാങ്കേതിക തകരാര്‍ ആണെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനത്തില്‍ എസി കൃത്യമായി പ്രവര്‍ത്തിക്കാത്തതും യാത്രക്കാരെ വലയ്ക്കുകയാണ്. വിമാനത്തിന്റെ ഡോര്‍ അടച്ച സമയത്തുണ്ടായ സാങ്കേതിക തകരാറാണ് പിടിച്ചിടാന്‍ കാരണമെന്നാണ് പറയുന്നത്. ടേക് ഓഫ് ചെയ്ത ശേഷം അറിയിപ്പ് പോലും നല്‍കാതെയാണ് വിമാനം നിര്‍ത്തിയിട്ടതെന്ന് യാത്രക്കാര്‍ പറയുന്നു.
Keywords: News,Kerala,State,Kozhikode,Airport,Karipur Airport,Karipur,Passengers, Travel,Flight, Air India plane stopped at Karipur Airport due to technical failure
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.