AITUC | പൊതുമേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍കാരിനെതിരെ എഐടിയുസി കലക്ട്രേറ്റ് മാര്‍ചും ധര്‍ണയും നടത്തി
Oct 6, 2023, 12:23 IST
കണ്ണൂര്‍: (KVARTHA) പൊതുമേഖലയുടെ കാവലാളാവാന്‍, സര്‍കാര്‍ നയവ്യതിയാനം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ സംരക്ഷണദിനത്തിന്റെ ഭാഗമായി എഐടിയുസി കലക്ട്രേറ്റ് മാര്‍ചും ധര്‍ണയും നടത്തി. ആറളം ഫാം തൊഴിലാളികളുടെ ശമ്പളകുടിശ്ശിക എത്രയും പെട്ടെന്ന് വിതരണം ചെയ്യുക, സപ്ലൈകോയ്ക്ക് സര്‍കാര്‍ നല്‍കാനുള്ള കുടിശ്ശിക സംഖ്യ ഉടനടി നല്‍കുക, ഹാന്‍വീവ് തൊഴിലാളികളുടെ പുതിയ ശമ്പള പരിഷ്‌കരണം ആരംഭിക്കുക, കെഎസ്ആര്‍ടിസി, കെ എസ് ഇ ബിയെ സര്‍കാര്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ചും ധര്‍ണയും സംഘടിപ്പിച്ചത്.
ധര്‍ണ എഐടിയുസി സംസ്ഥാന സെക്രടറി സി പി മുരളി ഉദ്ഘാടനം ചെയ്തു. കെ വി ബാബു അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍, എഐടിയു സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, കെ ടി ജോസ്, അഡ്വ വി ഷാജി, സി വിജയന്‍, പി ലക്ഷ്മണന്‍, എ രാധാകൃഷ്ണന്‍, പി നാരായണന്‍, എന്‍ ഉഷ, സി ഷാജു, പി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ചിനും ധര്‍ണക്കും എം അനില്‍കുമാര്‍, ടി കെ സീന, ടി പ്രീത, എം ബാലന്‍, കെ ആര്‍ ലിജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: AITUC, Collectorate, March, Dharna, Government, Kannur, News, Kerala, AITUC Collectorate march and dharna against government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.