Gita Jnanayajnam | കൈവല്യാശ്രമം ഗീതാ ജ്ഞാനയജ്ഞം ഡിസംബര്‍ 11 ന് തുടങ്ങും

 






കണ്ണൂര്‍: (www.kvartha.com) കൈവല്യാശ്രമം നാറാത്ത്, വേദാന്ത സത്സംഗ വേദിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ഗീതാജ്ഞാനയജ്ഞം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡിസംബര്‍ 11 മുതല്‍ 17 വരെ വൈകിട്ട് അഞ്ച് മണിക്കാണ് ഭഗവദ് ഗീത മൂന്നാം അധ്യയത്തിലെ കര്‍മയോഗത്തില്‍ യജ്ഞം നടക്കുക. 11ന് വൈകിട്ട് അഞ്ച് മണിക്ക് മേയര്‍ ടി ഒ മോഹനന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാമി കൈവല്യാനന്ദ സരസ്വതി യജ്ഞ പ്രഭാഷണം നടത്തും. യജ്ഞത്തിന് മുന്‍പ് എം പി ലക്ഷ്മി ഭഗവദ് ഗീത പാരായണം നടത്തും.

Gita Jnanayajnam | കൈവല്യാശ്രമം ഗീതാ ജ്ഞാനയജ്ഞം ഡിസംബര്‍ 11 ന് തുടങ്ങും


വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ വി എ രാമാനുജന്‍, സുരേഷ് നാറാത്ത്, എം വി ശശിധരന്‍, എം വി സുരേഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  News,Kerala,State,Kannur,Press-Club,Press meet,Top-Headlines,Latest-News, Kaivalyasram Gita Jnanayajnam starts on December 11
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia