AIYF March | 'ഒരുമിച്ച് നടക്കാം വര്‍ഗീയതയ്‌ക്കെതിരെ' എന്ന സന്ദേശവുമായി എ ഐ വൈ എഫ് സേവ് ഇന്‍ഡ്യാ മാര്‍ച് മെയ് 19 ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും

 


കണ്ണൂര്‍: (www.kvartha.com) 'ഒരുമിച്ച് നടക്കാം വര്‍ഗീയതയ്ക്കെതിരെ, ഒന്നായി പോരാടാം തൊഴിലിനു വേണ്ടി' എന്ന മുദ്രാവാക്യം ഉയര്‍ത്തി എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥ 19, 20 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. കെ ശാജഹാന്‍, പ്രസാദ് പറേരി, വിനീത വിന്‍സെന്റ് എന്നിവര്‍ വൈസ് കാപ്റ്റന്‍മാരും കെ കെ സമദ് ജാഥ ഡയറക്ടറുമാണ്.

AIYF March | 'ഒരുമിച്ച് നടക്കാം വര്‍ഗീയതയ്‌ക്കെതിരെ' എന്ന സന്ദേശവുമായി എ ഐ വൈ എഫ് സേവ് ഇന്‍ഡ്യാ മാര്‍ച് മെയ് 19 ന് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും

19 ന് പഴയങ്ങാടിയില്‍ സിപിഐ ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍ ജാഥ ഉദ്ഘാടനം ചെയ്യും. അന്ന് വൈകുന്നേരം കണ്ണൂരില്‍ സമാപനം സിപിഐ ദേശീയ എക്‌സിക്യൂടീവ് അംഗം അഡ്വ പി സന്തോഷ് കുമാര്‍ എം പി ഉദ്ഘാടനം ചെയ്യും.

20 ന് രാവിലെ കാടാച്ചിറയില്‍ സിപിഐ സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ സിപി മുരളി ഉദ്ഘാടനം ചെയ്യും. അന്ന് വൈകുന്നേരം സമാപനം കൂത്തുപറമ്പില്‍ കെ ഇ ഇസ്മഈല്‍ ഉദ്ഘാടനം ചെയ്യും.

രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥക്ക് ആദ്യ ദിവസം പഴയങ്ങാടി, ചെറുകുന്ന് തറ, പാപ്പിനിശ്ശേരി, പുതിയതെരു, കണ്ണൂര്‍, രണ്ടാം ദിവസം താഴെ ചൊവ്വ, കാടാച്ചിറ, പെരളശ്ശേരി, മമ്പറം, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ 8.30 ന് ജാഥ ആരംഭിക്കും. വൈകിട്ട് 5.30 ന് സമാപിക്കും. പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രംഗത്തിലുള്ളവര്‍ പങ്കെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രടറി കെ വി സാഗര്‍, സംസ്ഥാന കമിറ്റിയംഗം കെ വി പ്രശോഭ്, സിപിഐ ജില്ലാ എക്‌സി. അംഗം അഡ്വ പി അജയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  AIYF Save India March will tour Kannur district on May 19 with message 'Let's walk together against communalism', Kannur, News, March, Inauguration, Message, Payangadi, KE Ismayil, Adv. P Santhosh Kumar MP, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia