കോട്ടയം മെഡികല്‍ കോളജില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച 'അജയ' വണ്ടിപ്പെരിയാറിലെ സ്വന്തം വീട്ടിലെത്തി; നാട്ടുകാര്‍ സ്വീകരിച്ചത് ആരതി ഉഴിഞ്ഞ് ആഘോഷമാക്കി
Jan 9, 2022, 18:50 IST
കട്ടപ്പന: (www.kvartha.com 09.01.2022) കോട്ടയം മെഡികല്‍ കോളജില്‍ നിന്നും ഡോക്ടറുടെ വേഷത്തിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച 'അജയ' വണ്ടിപ്പെരിയാറിലെ സ്വന്തം വീട്ടിലെത്തി. ജന്മനാട്ടില്‍ കുഞ്ഞിനെ നാട്ടുകാര്‍ സ്വീകരിച്ചത് ആരതി ഉഴിഞ്ഞ് ആഘോഷമാക്കി.
ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കോട്ടയം മെഡികല്‍ കോളജില്‍ വെച്ചാണ് വണ്ടിപ്പെരിയാര്‍ 62-ാം മൈല്‍ വക്കച്ചന്‍ കോളനി സ്വദേശികളായ വലിയതറയ്ക്കല്‍ ശ്രീജിത്ത്-അശ്വതി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്.
പിന്നാലെ ഡോക്ടര്‍ ചമഞ്ഞെത്തിയ യുവതി അമ്മയില്‍ നിന്നും പരിശോധിക്കണമെന്ന് പറഞ്ഞ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം പ്രതി നീതുവിനെ മണിക്കൂറുകള്‍ക്കകം തന്നെ താമസിക്കുന്ന ഹോടെലില്‍ നിന്നും അറസ്റ്റു ചെയ്തു കുഞ്ഞിനെ സുരക്ഷിതമായി അമ്മയ്ക്കു കൈമാറുകയും ചെയ്തു.
ഗാന്ധിനഗര്‍ എസ്‌ഐയുടെ നേതൃത്വത്തിലാണ് കുഞ്ഞിന് 'അജയ' എന്ന പേരു നല്‍കിയത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വീട്ടിലേക്കെത്തിയ അജയയെ ആരതി ഉഴിഞ്ഞ് ആഘോഷമാക്കിയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. പ്രദേശത്തെ നിരവധി ആളുകളാണ് കുഞ്ഞിനെ കാണാന്‍ വീട്ടില്‍ തടിച്ചുകൂടിയത്. അജയയെ വീട്ടില്‍ എത്തിച്ച സന്തോഷത്തിലാണ് ശ്രീജിത്തും അശ്വതിയും കുടുംബാംഗങ്ങളും.
10 മാസം ചുമന്ന് പ്രസവിച്ച കുട്ടിയെ തട്ടിക്കൊണ്ടുപോയ ഞെട്ടല്‍ ഇനിയും ഇവരില്‍ നിന്നും വിട്ടുമാറിയിട്ടില്ല. കുട്ടിയെ തിരികെ ലഭിക്കാന്‍ പ്രയത്‌നിച്ച മുഴുവനാളുകള്‍ക്കും നന്ദിയുണ്ടെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു.

Keywords: Ajaya reached to his own house in Vandiperiyar, Idukki, News, Trending, Missing, Child, Natives, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.