ലോക്‌സഭയിലേക്കു കോണ്‍ഗ്രസ് വിജയം ഉറപ്പാക്കാന്‍ ആന്റണിയും രവിയും വരുന്നു
Feb 5, 2014, 10:30 IST
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ കെ ആന്റണിയും വയലാര്‍ രവിയും മല്‍സരിക്കുമെന്ന അഭ്യൂഹം കോണ്‍ഗ്രസിനുള്ളില്‍ ശക്തം. നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തുന്ന ചില സീറ്റകള്‍ നിലനിര്‍ത്താന്‍ ഇവരുടെ സാന്നിധ്യം ഉണ്ടായേ തീരൂ എന്ന വിലയിരുത്തലാണു കാരണമെന്ന് അറിയുന്നു. ആന്റണി ആലപ്പുഴയിലും രവി ആറ്റിങ്ങലിലും മല്‍സരിക്കുമെന്നാണു വിവരം.
ഇരുവരും ലോക്‌സഭയിലാകുമ്പോള്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകള്‍ കൊടുക്കുക ഇവര്‍ക്കുവേണ്ടി മാറിക്കൊടുക്കുന്ന നേതാക്കള്‍ക്കായേക്കും. അങ്ങനെ വന്നാല്‍ നിലവിലെ ആലപ്പുഴ എംപിയും കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയുമായ കെ സി വേണുഗോപാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ആറ്റിങ്ങല്‍ സീറ്റില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയാണു വിജയിച്ചത്.
ആന്റണിയുടെ രാജ്യസഭാ കാലാവധി 2016 ഏപ്രില്‍ രണ്ടിനും രവിയുടെ കാലാവധി 2015 ഏപ്രില്‍ 21നുമാണ് അവസാനിക്കുന്നത്. ആ കാലാവധി കഴിഞ്ഞാലും പകരം സീറ്റ് ലഭിക്കുന്നവരെത്തന്നെ വീണ്ടും മല്‍സരിപ്പിക്കും.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി കേന്ദ്ര ഭരണം പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് നേരിട്ടു മല്‍സരിച്ചു വിജയിക്കണം എന്നാണു തീരുമാനം. കേരളം ഉള്‍പ്പെടെ ഒരിടത്തും ഘടക കക്ഷികള്‍ക്ക് നേരത്തേ മല്‍സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കൊടുക്കേണ്ടെന്ന ധാരണയുള്ളതും ഈ അടിസ്ഥാനത്തിലാണ്.
മല്‍സരിച്ചാല്‍ മാത്രം പോരാ, പരമാവധി സീറ്റുകളില്‍ വിജയിക്കണം എന്നതാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി ഘടകങ്ങള്‍ക്കു നല്‍കുന്ന സന്ദേശം. അത് സന്ദേശം മാത്രമല്ല കൃത്യമായാണ് നിര്‍ദേശമായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വിജയം ഉറപ്പുള്ള ഉന്നത നേതാക്കളുടെ നിര എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളായി ഉണ്ടാകും.
ആന്റണിയും രവിയും നേരിട്ടു മല്‍സര രംഗത്തിറങ്ങിയാല്‍ അവര്‍ക്ക് മറ്റു മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ ലഭിക്കുന്ന സമയം കുറവായിരിക്കും എന്ന അഭിപ്രായം നേതൃ തലത്തിലുണ്ട്. എന്നാല്‍ സ്വന്തം മണ്ഡലങ്ങളില്‍ അവര്‍ മുഴുവന്‍ സമയവും ചെലവഴിക്കേണ്ടി വരില്ലെന്നും അല്ലാതെതന്നെ വിജയിക്കാന്‍ സാധിക്കുന്ന നേതാക്കളാണ് അവരെന്നുമാണ് രാഹുല്‍ ടീമിന്റെ വിലയിരുത്തല്‍. മാത്രമല്ല, അവര്‍ മല്‍സര രംഗത്തിറങ്ങുന്നതോടെ മറ്റു യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യത വര്‍ധിക്കുമെന്നുമുണ്ട് കണക്കുകൂട്ടല്‍.
രണ്ടാം തവണയും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായ എകെ ആന്റണിയെക്കുറിച്ചും പ്രവാസികാര്യ മന്ത്രിയായ വയലാര്‍ രവിയെക്കുറിച്ചും ഇടതുപക്ഷത്തിനും ബിജെപിക്കും പോലും കാര്യമായ എതിരഭിപ്രായമില്ല എന്നതും അവരെ രംഗത്തിറക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : A.K Antony, Vayalar Ravi, Election, Kasaragod, Kerala, A.K. Antony and Vayalar Ravi to contest in Loksabha poll, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.