നെയ്യാറ്റിന്‍കരയിലെ തിരഞ്ഞെടുപ്പ് ഫലം സിപിഐഎമ്മിനെ നേര്‍വഴിക്ക് നടത്തും: ആന്റണി
May 29, 2012, 21:28 IST
തിരുവനന്തപുരം: നെയ്യാറ്റിന് കരയിലെ തിരഞ്ഞെടുപ്പ് ഫലം സിപിഐഎമ്മിനെ നേര്‍വഴിക്ക് നടത്തുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ ജനങ്ങളുടെ മനസ് മടുത്തിരിക്കുകയാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുന്ന രാഷ്ട്രീയം കേരളത്തില്‍ വേണ്ട. രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ക്കും കൊലക്കയര്‍ വിധിക്കരുത്. നിയമപരിപാലനം പോലീസിനും കോടതിക്കും വിട്ടുകൊടുക്കുകയാണ് വേണ്ടത്. ആശയപരമായി നേരിടേണ്ടതാണെന്നും ആന്റണി പറഞ്ഞു. നെയ്യാറ്റിന് കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശെല് വരാജിന്റെ പ്രചരണാര്‍ത്ഥം എത്തിയതാണ് എ.കെ ആന്റണി.
English Summery
AK Antony reached in Neyyattinkara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.