മുല്ലപ്പെരിയാര്‍: കേന്ദ്രം ആവശ്യമായ സഹായങ്ങള്‍ നല്‍കും: ആന്റണി
Dec 10, 2011, 11:26 IST
കണ്ണൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പോംവഴി ചര്‍ച്ച മാത്രമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചെയ്തു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തനിക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ ആന്റണി പ്രശ്‌നം നീട്ടിക്കൊണ്ടു പോകാതെ രമ്യമായി പരിഹരിക്കാന്‍ ശ്രമം തുടരണമെന്നും നിര്‍ദ്ദേശിച്ചു.
മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊരു തീരുമാനം ഒരു സംസ്ഥാനത്തിനുമേലും അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. അങ്ങനെ കല്‍പന നല്‍കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനല്ല മറിച്ച് സുപ്രീംകോടതിക്കാണെന്നും ആന്റണി വ്യക്തമാക്കി.

Keywords: A.K Antony, Minister, Kannur, Kerala, Mullaperiyar,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.