Arrested | ആകാശ് തില്ലങ്കേരിയെ കാപ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലെടുത്തത് മകളുടെ പേരിടല്‍ ചടങ്ങിനിടെ
Sep 13, 2023, 18:11 IST
കണ്ണൂര്‍:(www.kvartha.com) മട്ടന്നൂര്‍ ശുഐബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ കാപ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. ബുധനാഴ്ച മകളുടെ പേരിടല്‍ ചടങ്ങിനിടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂഴക്കുന്ന് പൊലീസിന്റേതാണ് നടപടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരേ വീണ്ടും കാപ ചുമത്തിയത്.
പേരിടല്‍ ചടങ്ങിനിടെ പൊലീസ് വാഹനം കണ്ട് ആകാശ് കാര്യം തിരക്കാനായി വാഹനത്തിന്റെ അടുത്തെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ വീട്ടില്‍ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സ്റ്റേഷന് മുന്നിലെത്തി തടിച്ചുകൂടി. ഏറെസമയത്തിന് ശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്.
കാപ ചുമത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്ന ആകാശ്, ആറു മാസത്തെ തടവ് കാലാവധി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. വിയ്യൂര്‍ ജയിലില്‍ കാപ തടവുകാരനായി കഴിയുന്നതിനിടെയാണ് ജയിലറെ ആക്രമിച്ച കേസിലും പ്രതിയാകുന്നത്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സംശയം പ്രകടിപ്പിച്ച ജയിലറെയാണ് ആകാശ് തില്ലങ്കേരി മര്‍ദിച്ചത്.

Keywords: Akash Thillankeri Again Charged Under KAAPA, Arrested, Kannur, News, Politics, Akash Thillankeri, Arrested, KAAPA, Police, Custody, Police Station, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.