CPM | ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തില്‍ ശ്രദ്ധേയമായത് പിതാവിന്റെ സാന്നിധ്യം; എല്ലാം കേട്ട് മൂകസാക്ഷിയായ വഞ്ചേരി രവി സാമൂഹ്യ മാധ്യമങ്ങളിൽ ചർചയായി
Feb 21, 2023, 13:32 IST
കണ്ണൂര്‍: (www.kvartha.com) തിങ്കളാഴ്ച നടന്ന ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയുന്ന സിപിഎം പൊതുയോഗത്തില്‍ ആകാശിന്റെ അച്ഛന്‍ വഞ്ഞേരി രവിയുടെ സാന്നിധ്യം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. യോഗത്തിൽ മൂകസാക്ഷിയായി കണ്ട ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാന്‍ കോടതിയിലെത്തിയത്. വഞ്ചേരി രവിയുടെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലും ചർചയായി.
പാര്‍ടി വഞ്ഞേരി ബ്രാഞ്ച് കമിറ്റിയംഗമാണ് രവി. പൊതുയോഗത്തില്‍ വെച്ച് ആകാശിനെ വെല്ലുവിളിച്ച് കൊണ്ടാണ് ലോകല്‍ സെക്രടറി ഷാജി തില്ലങ്കേരി സംസാരിച്ചത്. തില്ലങ്കേരിക്ക് പുറത്ത് പാര്‍ടി ആഹ്വാനം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കില്‍ ആകാശ് പറയണമെന്ന് ഷാജി പറഞ്ഞു. അങ്ങനെയുണ്ടെങ്കില്‍ ആകാശിനോട് അല്ല നാട്ടുകാരോട് പാര്‍ടി മാപ്പ് ചോദിക്കും. ഷാജറിനെ കൊണ്ട് ട്രോഫി കൊടുപ്പിച്ചത് ആകാശിന്റെ ബുദ്ധിയാണ്.
ക്വടേഷന്റെ ഭാഗമാണ് ഷാജറും എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ പാര്‍ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ആകാശ് നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന് അനാവശ്യമായി കുഴപ്പങ്ങളുണ്ടാക്കുകയാണ് ആകാശ് തില്ലങ്കേരി ചെയ്യുന്നത്. ഒരിക്കല്‍ പോലും പാര്‍ടിക്ക് വേണ്ടി ആകാശ് പ്രവര്‍ത്തിച്ചിട്ടില്ല. പല സന്ദര്‍ഭങ്ങളിലും പാര്‍ടി ആകാശിനെ ഉപദേശിച്ചതാണെന്നും ഷാജി പറഞ്ഞു.
ഇതിനിടെ സൈബര്‍ പോരാളി ആകാശ് തില്ലങ്കേരിയെ പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടു ആകാശിന്റെ ജന്മനാട്ടിൽ തന്നെ സ്വന്തം പിതാവിനെ സാക്ഷിയാക്കി സിപിഎം നേതാക്കളായ എംവി ജയരാജനും പി ജയരാജനും ആഞ്ഞടിച്ചത് തില്ലങ്കേരിയിലെ പാര്‍ടിയില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ടി പരസ്യമായി തളളിപ്പറയുകയും എതിരാളിയായി ചാപ്പകുത്തുകയും ചെയ്ത ഒരാള്‍ക്ക് പാര്‍ടി ഗ്രാമത്തില്‍ ജീവിക്കുകയെന്നത് അസാധ്യമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Keywords: Kannur, News, Kerala, Social-Media, CPM, Politics, Akash Thillankeri's Father's presence in CPM public meeting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.