Akash Thillankeri | 'ഷാജറുമായി ബന്ധമില്ല, ഫോണില്‍ സംസാരിച്ചിട്ടില്ല'; ചാനല്‍ വാര്‍ത്തകളെ തള്ളി ആകാശ് തില്ലങ്കേരി
Feb 22, 2023, 17:18 IST
കണ്ണൂര്‍: (www.kvartha.com) ഡി വൈ എഫ് ഐ നേതാവ് എം ഷാജറുമായി തനിക്ക് ബന്ധമുണ്ടെന്ന ചാനല്‍ വാര്‍ത്തയെ തള്ളി ആകാശ് തില്ലങ്കേരി. ഡിവൈ എഫ് നേതാവ് എം ഷാജറുമായി താന്‍ സംസാരിച്ചിട്ടില്ലെന്ന് എടയന്നൂര്‍ ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആകാശ് തില്ലങ്കേരി ഈ കാര്യം വ്യക്തമാക്കി പോസ്റ്റിട്ടത്.
ഷാജറുമായി താന്‍ സംസാരിക്കുന്ന ഓഡിയോ യുണ്ടെങ്കില്‍ ആരോപണം ഉന്നയിച്ച മാധ്യമങ്ങള്‍ പുറത്തുവിടണം. ഷാജറുമായി തനിക്ക് വ്യക്തി ബന്ധമില്ല. ഷാജര്‍ ക്വടേഷന്റെ പങ്കുപറ്റിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ആകാശ് തില്ലങ്കേരി പറത്തു.
സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ സി പി എം- ഡി വൈ എഫ് ഐ നേതാവിനെതിരെ അന്വേഷണമാരംഭിച്ചതായാണ് ഒരു പ്രമുഖ ചാനല്‍ റിപോര്‍ട് ചെയ്തത്.
ഡി വൈ എഫ് ഐ സംസ്ഥാന ജോയന്റ് സെക്രടറിയും കേന്ദ്ര കമിറ്റിയംഗവുമായ എം ഷാജറിനെതിരെയാണ് പാര്‍ടി ജില്ലാ സെക്രടറിയേറ്റംഗം എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതെന്നാണ് ദൃശ്യ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രടറിയായിരുന്ന എം ഷാജര്‍ ആകാശ് തില്ലങ്കേരി ഉള്‍പെടെയുള്ള ക്വടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഇവരില്‍ നിന്നും സ്വര്‍ണക്കടത്തിന്റെ വിഹിതമായി സ്വര്‍ണം കൈപ്പറ്റുകയും ചെയ്തുവെന്നാണ് മനു തോമസ് പാര്‍ടിക്കുള്ളില്‍ ഉന്നയിച്ച പരാതി.
എന്നാല്‍ ഈ കാര്യം പരിഗണിക്കാത്തതിനെ തുടര്‍ന്ന് മനു തോമസ് പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും കഴിഞ്ഞ സമ്മേളനത്തില്‍ ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മാര്‍ചില്‍ സി പി എം തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കാന്‍ വിളിച്ച് ചേര്‍ത്ത ജില്ലാ കമിറ്റി യോഗത്തില്‍ മനു തോമസ് ഈ കാര്യം ആരോപണമായി ഉന്നയിക്കുകയും ഇതു പരിഗണിച്ചു ജില്ലാ സെക്രടറിയേറ്റംഗം എം സുരേന്ദ്രനെ അന്വേഷിക്കാന്‍ പാര്‍ടി നേതൃത്വം നിയോഗിക്കുകയുമായിരുന്നു.
പാര്‍ടിയില്‍ ഷാജറിനെതിരെ ക്വടേഷന്‍ ബന്ധം ഉന്നയിച്ച മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി രംഗത്തു വരികയും, മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കുന്ന ഒറ്റുകാരനെന്ന് മനുവിനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അന്നത്തെ ജില്ലാ സെക്രടറി ഡി വൈ എഫ് ഐയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ക്ക് പരാതി നല്‍കിയത്.
ഇതുകൂടാതെ കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലും ആകാശ് തില്ലങ്കേരിക്കെതിരെ ഷാജര്‍ അതിരൂക്ഷമായ വിമര്‍ശനം അഴിച്ചു വിട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണമാരാഞ്ഞപ്പോള്‍ പാര്‍ടിക്കുള്ളില്‍ ചര്‍ച ചെയ്യുന്ന വിഷയങ്ങള്‍ പുറത്ത് പറയേണ്ടതില്ലെന്നും താന്‍ പാര്‍ടി ജില്ലാ കമിറ്റിയംഗമാണെന്നും ഈ വിഷയത്തില്‍ പാര്‍ടി നേതൃത്വം പ്രതികരിക്കുമെന്നും മനു തോമസ് പറഞ്ഞു.
അതേസമയം, പാര്‍ടിക്കുള്ളില്‍ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ പാര്‍ടിയില്‍ ആര്‍ക്കെതിരെയും അന്വേഷണം നടക്കുന്നില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Keywords: News,Kerala,State,Kannur,Politics,party,Trending,Top-Headlines, Allegation, Channel,Media, Akash Tillankeri rejected channel news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.