Unnithan says | എ കെ ജി സെന്റര്‍ ബോംബേറ് മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണത്തില്‍ നിന്നും വഴിതിരിച്ചുവിടാന്‍: ഉണ്ണിത്താന്‍

 


കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയായ കണ്ണൂരില്‍ സര്‍ക്കാരിനും സി പി എമിനുമെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. എ കെ ജി സെന്ററിന് നേരെ അക്രമം നടത്തിയ പ്രതിയെ അറസ്റ്റു ചെയ്യാന്‍ കഴിയാത്ത പൊലിസ് രാമേശ്വരത്ത് ക്ഷൗരത്തിന് പോകുന്നതാണ് നല്ലതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. 
                                                 
Unnithan says | എ കെ ജി സെന്റര്‍ ബോംബേറ് മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണത്തില്‍ നിന്നും വഴിതിരിച്ചുവിടാന്‍: ഉണ്ണിത്താന്‍

സ്വര്‍ണ, ഡോളര്‍ കടത്ത് കേസില്‍ ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുക, രാഹുല്‍ഗാന്ധിയുടെ എം പി ഓഫിസ് അടിച്ചു തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുക എന്നീ ആവശ്യമുയര്‍ത്തി യു ഡി എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ചും പ്രതിഷേധ ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്രമം നടത്തിയത് കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ ഇ പി ജയരാജന് പയ്യന്നൂരിലെ പൊതുവാള്‍മാരുടെ പണിയുണ്ടോ ജ്യോത്സ്യം നോക്കാനായി. രാത്രി ഏറെവൈകിയും എ കെ ജി സെന്ററിലുണ്ടായിരുന്ന ജയരാജന്‍ മ്യൂസിയം പൊലിസിനോ അവിടെയുണ്ടായിരുന്ന പൊലിസുകാരെയോ വിവരമറിയിക്കുകയായിരുന്നു വേണ്ടത്. 

സ്വര്‍ണക്കടത്ത് കേസില്‍ നിയമസഭയില്‍ ഉത്തരംമുട്ടിയ സര്‍കാരും സിപിഎമും ആസൂത്രണം ചെയ്തതാണ് ഈ അക്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എ കെ ആന്റണി നല്‍കിയ സ്ഥലത്ത് മഹാനായ എ കെ ജിയുടെ സ്മരണയ്ക്കായി പണിത പഠന ഗവേഷണ കേന്ദ്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

എകെജി സെന്ററില്‍ നടന്നത് പഠനഗവേഷണം തന്നെയാണ്. എങ്ങനെ കൈവെട്ടാം, കാല്‍വെട്ടാം, തലവെട്ടാം, ബോംബെറിയാം എന്നൊക്കെയാണ്. സിപിഎമിനെ അനുകൂലിക്കുന്ന സന്ദീപാനന്ദഗിരിയുടെ വീടും വാഹനങ്ങളും തകര്‍ത്ത കേസിലെ പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനാകുന്നത് സംസ്ഥാന ചരിത്രത്തിലാദ്യമായാണ്.

മാത്യു കുഴല്‍നാടനും പ്രതിപക്ഷവും നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം മകള്‍ക്കും കുടുംബത്തിനുമെതിരെ നിയമസഭയില്‍ ആരോപണങ്ങള്‍ വരുമ്പോള്‍ അക്കാര്യം അന്വേഷിക്കാമെന്ന് മാന്യമായി പറയുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടത്. മുഖ്യമന്ത്രിക്ക് മാനനഷ്ടമുണ്ടായെങ്കില്‍ എന്തുകൊണ്ടു കുഴല്‍നാടനെതിരെ കേസെടുത്തില്ലെന്നും ഉണ്ണിത്താന്‍ ചോദിച്ചു. വരും ദിവസം ഇക്കാര്യം പ്രവിലേജ് കമിറ്റിക്ക് പരാതിയായി നല്‍കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യു അധ്യക്ഷനായി. കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. ഘടകകക്ഷി നേതാക്കളായ സി എ അജീര്‍, ജോസഫ് മുള്ളന്‍മട, വി മോഹനന്‍, വി പി സുഭാഷ്, കെ സഹജന്‍, കെ വി കൃഷ്ണന്‍ പ്രസംഗിച്ചു. ഡിസിസി പ്രസിഡണ്ട് മാര്‍ടിന്‍ ജോര്‍ജ്ജ്, സജീവ് ജോസഫ് ങഘഅ, മേയര്‍ ടി ഒ മോഹനന്‍, ജില്ലാ യുഡിഎഫ് നേതാക്കളായ സതീശന്‍ പാച്ചേനി, വി എ നാരായണന്‍, സജീവ് മാറോളി, കെ വി മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, അന്‍സാരി തില്ലങ്കേരി, കെ പി ത്വാഹിര്‍, ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍ പേര്‍സണ്‍ കെ വി ഫിലോമിന, ഷാജി കെ.പി, റോജസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ ടി സഹദുല്ല നന്ദി പറഞ്ഞു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Bomb Blast, Chief Minister, Pinarayi-Vijayan, Congress, Political Party, Politics, Government, Police, AKG Center Bombe case, Rajmohan Unnithan, AKG Center Bombe case Divert From Allegation Against Chief Minister: Unnithan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia