നക്‌സലൈറ്റാകാന്‍ തുനിഞ്ഞ എം.വി.ആറിനെ തടഞ്ഞത് എ.കെ.ജി; സി.എം.പി ഉണ്ടാക്കാനുള്ള പ്രകോപനം ഇ.എം.എസ്
Nov 9, 2014, 10:12 IST
തിരുവനന്തപുരം: (www.kvartha.com 09.11.2014) കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന എം.വി രാഘവന്‍ സി.പി.എമ്മിലായിരിക്കെ ഒരു ഘട്ടത്തില്‍ നക്‌സലൈറ്റാകാന്‍ ആലോചിച്ചു. എന്നാല്‍ സിപിഎമ്മിനെ അന്നു നയിച്ചിരുന്ന ഉന്നത നേതാവ് എകെജി ആയിരുന്നതിനാലാണ് രാഘവന്‍ സിപിഎമ്മില്‍ തുടര്‍ന്നത്.
എകെജിയുടെ സമയോചിതമായ ഇടപെടല്‍ രാഘവനെ മാത്രമല്ല, അദ്ദേഹത്തിനൊപ്പം അന്നത്തെ ഒരുപറ്റം ചെറുപ്പക്കാരായ സിപിഎം നേതാക്കളെയും നക്‌സലൈറ്റ് മുന്നേറ്റത്തിന്റെ ഭാഗമാകുന്നതില്‍ നിന്നു തടഞ്ഞു നിര്‍ത്തി. സിപിഎമ്മിലെയും സിപിഐ എംഎല്ലിലെയും നേതാക്കളില്‍ ഒരു വിഭാഗം ശരിവയ്ക്കുന്ന ഈ യാഥാര്‍ത്ഥ്യം കേരള രാഷ്ട്രീയം കാര്യമായി ചര്‍ച്ച ചെയ്തില്ല.
നക്‌സലൈറ്റ് നേതാവായിരിക്കെ പൊലീസ് കൊലപ്പെടുത്തുകയും ഏറ്റുമുട്ടല്‍ കൊലയാക്കി ചിത്രീകരിക്കുകയും ചെയ്ത എ വര്‍ഗീസിന്റെ അടുത്ത സുഹൃത്തായിരുന്നു രാഘവന്‍. വര്‍ഗീസ് സിപിഎമ്മിലായിരിക്കെ ഇരുവരും തമ്മിലുണ്ടായ അടുത്ത സൗഹൃദം ഇരുവരും രണ്ടു പാര്‍ട്ടിയില്‍ ആയ ശേഷവും തുടര്‍ന്നു. അതിന്റെ രാഷ്ട്രീയമായ തുടര്‍ച്ച എന്ന നിലയിലാണ് രാഘവനും പാര്‍ട്ടി വിടാന്‍ ആലോചിച്ചതത്രേ. പക്ഷേ, എകെജിയുടെ ഇടപെടലിനെത്തുടര്‍ന്ന് എം.വി രാഘവന്‍ മനംമാറ്റുകയും വര്‍ഗീസിന്റെ മനസുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. വര്‍ഗീസ് മാറിയില്ല. പിന്നീട് അദ്ദേഹം രാജ്യചരിത്രത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നക്‌സലൈറ്റ് രക്തസാക്ഷികളിലൊരാളായി മാറുകയും ചെയ്തു. എകെജി അന്ന് എംവിആറിനോടുള്ള അടുപ്പം ഉപയോഗിച്ച് ശക്തമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെയും കേരളത്തിലെ സിപിഎമ്മിന്റെ തന്നെയും ചരിത്രം വേറൊന്നായി മാറിയേക്കാമായിരുന്നു.
എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം രാഘവന്റെ നേതൃത്വത്തില്‍തന്നെ സിഎംപി രൂപീകരിക്കുന്നതിലേക്ക് എത്തിയ പിളര്‍പ്പിന് കളമൊരുങ്ങിയപ്പോള്‍ അന്ന് സിപിഎമ്മിനെ നയിച്ചിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് നിഷേധാത്മക നിലപാടെടുക്കുകയും പോകുന്നവര്‍ പോകട്ടെ എന്ന മട്ടില്‍ പ്രതികരിക്കുകയുമാണ് ചെയ്തത്. ഇത് എംവിആര്‍ തന്നെ അദ്ദേഹത്തിന്റെ ആത്മകഥയായ ഒരു ജന്മത്തില്‍ എഴുതിയിട്ടുമുണ്ട്. ഹിന്ദു വര്‍ഗീയതയെയും മുസ്്‌ലിം ലീഗിനെയും ഒരുപോലെ കാണരുതെന്നും ലീഗുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കണം എന്നും നിര്‍ദേശിച്ച വിവാദമായ ബദല്‍രേഖയാണ് രാഘവനെ സിപിഎമ്മില്‍ നിന്നു പുറത്താക്കുന്നതില്‍ എത്തിയത്. കാര്യങ്ങള്‍ വിശദീകരിച്ചു ബോധ്യപ്പെടുത്താന്‍ ഇഎംഎസിനെ കാണാനെത്തിയ രാഘവനുമായി കൂടിക്കാഴ്ചയ്ക്ക് ഇഎംഎസ് വിസമ്മതിച്ചു. ആദ്യം സസ്‌പെന്‍ഷനിലായ എംവിആര്‍ പിന്നീട് സിപിഎമ്മില്‍ നിന്ന് പുറത്താവുകയും ചെയ്തു.
കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം പലതായി പിളര്‍ന്ന് നാമാവശേഷമാകുന്നതും പിന്നീട് എംവിആര്‍ രൂപീകരിച്ച സിഎംപി പിളരുന്നതും അദ്ദേഹത്തിനു കാണേണ്ടിവന്നു.

Also Read:
എം.വി ആറിന്റെ രാഷ്ട്രീയ തട്ടകം കാസര്‍കോട്; അക്രമങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മകള്‍ ഇന്നും ജനമനസില്‍
Keywords: AKG's timely interference blocked MVR's attempt to move along with naxalites, Kerala, CPM, Suspension,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.