AKPCTA | എ കെ പി സി ടി എ 65-ാം സംസ്ഥാന സമ്മേളനം: മുദ്രാവാക്യം പ്രകാശനം ചെയ്തു

 


കണ്ണൂര്‍: (www.kvarth.com) 2023 മെയ് 12, 13, 14 തീയതികളില്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന എ കെ പി സി ടി എ 65-ാം സംസ്ഥാന സമ്മേളനത്തിന്റെ മുദ്രാവാക്യം കേരള ലളിത കലാ അകാഡമി വൈസ് ചെയര്‍മാനും പ്രശസ്ത ചിത്രകാരനുമായ എബി എന്‍ ജോസഫ് പ്രകാശനം ചെയ്തു.

'നവകേരള സൃഷ്ടിക്കായി ജനപക്ഷ വൈജ്ഞാനികത' എന്നതാണ് സമ്മേളന മുദ്രാവാക്യം. പ്രോഗ്രാം കമിറ്റി കണ്‍വീനര്‍ പ്രമോദ് വെള്ളച്ചാല്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് യൂനിവേഴ്സിറ്റി എംപ്ലോയീസ് സംസ്ഥാന സെക്രടറി പി ജെ സാജു, കണ്ണൂര്‍ യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയന്‍ ജെനറല്‍ സെക്രടറി പി എം മനോജ്കുമാര്‍, സിന്‍ഡികേറ്റംഗം ഡോ. രാഖി രാഘവന്‍, എ കെ പി സി ടി എ സംസ്ഥാന കമിറ്റി അംഗം ഡോ.ബേബി പുഷ്പലത എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജെനറല്‍ കണ്‍വീനര്‍ എ നിശാന്ത് സ്വാഗതം പറഞ്ഞു.

AKPCTA | എ കെ പി സി ടി എ 65-ാം സംസ്ഥാന സമ്മേളനം: മുദ്രാവാക്യം പ്രകാശനം ചെയ്തു


Keywords: AKPCTA 65th State Conference: Slogan released, Kannur, News, Politics, Conference,  Slogan released, Artist, Eby N Joseph, Dinesh Auditorium, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia